യോഗ പ്രചരണത്തിന് മനീഷ കൊയ്‌രാളയും
റായ്പുര്‍: ഛത്തീസ്ഗഡ് സംസ്ഥാനത്ത് യോഗ പ്രചരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രമണ്‍ സിങ്ങും ബോളിവുഡ് നടി മനീഷ കൊയ്‌രാളയും തമ്മില്‍ ചര്‍ച്ച നടത്തി. ഒരു യോഗ പരിപാടയില്‍ പങ്കെടുക്കാനായി റായ്പുറില്‍ എത്തിയതായിരുന്നു നടി. സംസ്ഥാനത്തെ യോഗ പ്രചരണം ഏറ്റെടുക്കാന്‍ താത്പര്യം ഉണ്ടെന്ന് അറിയിച്ച മനീഷ ഇതിനായി സര്‍ക്കാരിന്റെ സഹായം തേടി.
അടുത്തിടെ അര്‍ബുദ ബാധിതയായിരുന്ന നടി ഇപ്പോള്‍ സാമൂഹ്യപ്രവര്‍ത്തനവും യോഗ പരിപാടികളുമായി സജീവമാണ്. യോഗ നിത്യവും ശരിയായ രീതിയില്‍ പ്രാക്ടീസ് ചെയ്തത് രോഗത്തെ അകറ്റിനിര്‍ത്താന്‍ സഹായിച്ചെന്ന് മനീഷ പറഞ്ഞു. യോഗയെക്കുറിച്ച് അവബോധമുണ്ടാക്കുകയും അവ പ്രചരിപ്പിക്കുകയുമാണ് മനീഷയുടെ ഉദ്ദേശം.

മാരകമായ രോഗത്തില്‍ നിന്നും തന്നെ രക്ഷിച്ചതില്‍ യോഗ മുഖ്യ പങ്കുവഹിച്ചെന്ന് നടി പറയുന്നു. നിത്യവും യോഗ ചെയ്യുന്നത് ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം പ്രദാനം ചെയ്യും. സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും ഇതിന്റെ ഭാഗമാക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നും മനീഷ പ്രത്യാശ പ്രകടിപ്പിച്ചു.
മനീഷയുടെ യോഗ പ്രചരണത്തിന് മുഖ്യമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. യോഗ പ്രരിപ്പിക്കുന്നതില്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്ന് രമണ്‍ സിങ് പറഞ്ഞു. യോഗ ഗുരു ശംഭു ശരന്‍ ജാ, മുന്‍ ഛത്തീസ്ഗഡ് സ്പീക്കര്‍ ധരംലാല്‍ കൗശിക് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications