കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരീനയുമൊത്ത് സെല്‍ഫി; ബിജെപി മുഖ്യമന്ത്രിക്ക് തലവേദന

  • By Siniya
Google Oneindia Malayalam News

റായ്പൂര്‍: സെല്‍ഫി കാരണം സ്വന്തം നിലനില്‍പ്പിനും മറ്റുള്ളവരുടെ നിലനില്‍പ്പിനും തലവേദനയായി മാറിയിരിക്കുകയാണ്. ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. സെല്‍ഫി കാരണം ഛത്തിസ്ഗഢ് മുഖ്യമന്ത്രിക്കും ഇപ്പോള്‍ തലവേദനയായിരിക്കുകയാണ്.

മുഖ്യമന്ത്രി രണണ്‍ സിങ് സെല്‍ഫിയെടുത്തത് ബോളിവുഡ് നടി കരീന കപൂറുമായാണ്. മുഖ്യമന്ത്രിയുടെ സെല്‍ഫിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരിക്കുന്നത്.

ചാഞ്ഞും ചരിഞ്ഞും സെല്‍ഫി

ചാഞ്ഞും ചരിഞ്ഞും സെല്‍ഫി

ബോളിവുഡ് നടി കരീനകപൂറുമൊത്താണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രണണ്‍ സിങ് സെല്‍ഫി എടുത്തിരിക്കുന്നത്. യുനിസെഫിന്റെ പരിപാടിക്കിടെയാണ് സെല്‍ഫിയെടുത്തത്.

സെല്‍ഫിയെടുത്ത് ആഘോഷം

സെല്‍ഫിയെടുത്ത് ആഘോഷം

സംസ്ഥാനത്ത് കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സെല്‍ഫിയെടുത്ത് ആഘോഷിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് ആരോപണം.

വിവാദം രൂക്ഷമാക്കിയത്

വിവാദം രൂക്ഷമാക്കിയത്

മുഖ്യമന്ത്രി കരീന കപൂറിനോടപ്പം സെല്‍ഫിയെടുത്ത് ആഘോഷിച്ചത് വിവാദമാക്കിയത് കോണ്‍ഗ്രസ്സാണ്. മുഖ്യമന്ത്രി ആഘോഷി ക്കുകയാണെന്ന് ഛത്തീസ്ഗഢ് കോണ്‍ഗ്രസ്സ് അധ്യക്ഷ ഭൂപേഷ് ഭഗലാണ് വിമര്‍ശിച്ചത്.

 മുഖ്യാതിഥികള്ർ

മുഖ്യാതിഥികള്ർ

കുട്ടികളുടെ അവകാശം സംബന്ധിച്ച യുനിസെഫും സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ, സ്ത്രീ, ശിശുവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ യുനിസെഫ് സെലിബ്രിറ്റി അംബാസിഡര്‍ കരീന കപൂറും മുഖ്യമന്ത്രിയും മുഖ്യാതിഥികളായിരുന്നു.

മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്

മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്

പരിപാടിയില്‍ പങ്കെടുത്തത് വിദ്യാര്‍ഥികളുടെയും അതിഥികളുടെയും ചിത്രങ്ങളാണ് മുഖ്യമന്ത്രി ഫോണില്‍ പകര്‍ത്തിയതെന്ന വിശദീകരണം സര്‍ക്കാരിന്റെ ഉന്നതതല ഉദ്യോഗസ്ഥര്‍ നല്‍കിയത്.

സംഭവത്തെ കുറിച്ച്

സംഭവത്തെ കുറിച്ച്

സെല്‍ഫിയെടുത്ത് സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയോ കരീനയെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പരിപാടിയില്‍ പങ്കെടുത്തത്

പരിപാടിയില്‍ പങ്കെടുത്തത്

ആറായിരത്തോളം വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. കുട്ടികളുടെ അവകാശങ്ങള്‍ക്ക വേണ്ടി മികവ് പുലര്‍ത്തിയ 36 സ്‌കൂളിലെ അഞ്ച് അധ്യാപകരെയും 31 വിദ്യാര്‍ഥികള്‍ക്കും ഛത്തീസ്ഗഢ് രത്‌ന പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചു.

English summary
Chhattisgarh CM’s selfie with Kareena draws flak from Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X