കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ ബിജെപിയെ പൊളിച്ചെഴുതി കോണ്‍ഗ്രസ് സര്‍ക്കാര്‍; ഇന്ദിരയും രാജീവും തിരിച്ചെത്തി...

Google Oneindia Malayalam News

Recommended Video

cmsvideo
ബി ജെ പി നേതാക്കളെയെല്ലാം ഓടിച്ച് വിട്ടു കോൺഗ്രസ് സർക്കാർ | Oneindia Malayalam

റായ്പൂര്‍: 15 വര്‍ഷം ബിജെപി തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഇക്കാലത്ത് സംസ്ഥാനത്തെ മിക്ക പദ്ധതികളുടെയും പേര് മാറ്റി. സംഘപരിവാര്‍ നേതാക്കളുടെ പേരിലാണ് സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും അറിയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് ബിജെപി ഭരണവേളയില്‍ നടത്തിയ എല്ലാ മാറ്റങ്ങളും പൊളിച്ചെഴുതുകയാണ്. ഇതോടെ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും അംബേദ്കറുമെല്ലാം ഛത്തീസ്ഗഡില്‍ തിരിച്ചെത്തിയിരിക്കുന്നു. രസകരമായ പകപോക്കല്‍ കൂടിയാണ് കോണ്‍ഗ്രസ് ഭരണകൂടം തിങ്കാളാഴ്ച രാത്രി ചെയ്തത്...

ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരില്‍

ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരില്‍

ജനസംഘം നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരിലാണ് ബിജെപി ഭരണകൂടം പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നത്. ബിജെപി ഭരണത്തില്‍ ചെയ്ത പല കാര്യങ്ങളും പൊളിച്ചെഴുതുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രിയായ ഉടനെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഇതിന് തുടക്കം കുറിച്ചു.

അഞ്ച് പദ്ധതികളുടെ പേര് മാറ്റിഅഞ്ച് പദ്ധതികളുടെ പേര് മാറ്റി

അഞ്ച് പദ്ധതികളുടെ പേര് മാറ്റിഅഞ്ച് പദ്ധതികളുടെ പേര് മാറ്റി

അഞ്ച് പദ്ധതികളുടെ പേര് സര്‍ക്കാര്‍ മാറ്റി. നഗര ഭരണ-വികസന വകുപ്പിന്റെ കീഴിലുള്ള അഞ്ച് പദ്ധതികളുടെ പേരാണ് മാറ്റിയത്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ഭരണഘടനാ ശില്‍പ്പി ബിആര്‍ അംബേദ്കര്‍ എന്നിവരുടെ പേരിലേക്കാണ് പദ്ധതികള്‍ പുനര്‍ നാമകരണം ചെയ്തത്.

പ്രതിഷേധവുമായി ബിജെപി

പ്രതിഷേധവുമായി ബിജെപി

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി രംഗത്തുവന്നു. രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരിലാണ് ബിജെപി മിക്ക പദ്ധതികളും പ്രഖ്യാപിച്ചിരുന്നത്. കോണ്‍ഗ്രസ് പുനര്‍നാമകരണം ചെയ്ത അഞ്ചു പദ്ധതികളും ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിലുള്ളത് തന്നെ.

രമണ്‍ സിങ് പറയുന്നു

രമണ്‍ സിങ് പറയുന്നു

ഛത്തീസ്ഗഡില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ്. സമ്മേളത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമണ്‍ സിങ് അറിയിച്ചു. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചരമവാര്‍ഷികം നടക്കുന്ന വേളയിലാണ് അദ്ദേഹത്തെ അപമാനിച്ചിരിക്കുന്നതെന്നും രമണ്‍ സിങ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ നിലവാരം

കോണ്‍ഗ്രസിന്റെ നിലവാരം

തിങ്കളാഴ്ചയാണ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ചരമവാര്‍ഷികം. അന്ന് രാത്രി തന്നെയാണ് അദ്ദേഹത്തിന്റെ പേരിലുള്ള അഞ്ച് പദ്ധതികളുടെയും പേര് മാറ്റിയത്. കോണ്‍ഗ്രസിന്റെ മാനസിക നിലവാരമാണ് ഇത് കാണിക്കുന്നത്. ശക്തമായ പ്രതിഷേധം ബിജെപി അറിയിക്കുമെന്നും രമണ്‍ സിങ് പറഞ്ഞു.

വ്യത്യസ്തമായ വഴിയില്‍

വ്യത്യസ്തമായ വഴിയില്‍

പദ്ധതികളുടെ പേര് മാറ്റുക മാത്രമല്ല കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക വായ്പകള്‍ എഴുതിതള്ളി. കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമി തിരിച്ചുകൊടുക്കാന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഏറ്റെടുത്ത ഭൂമി സര്‍ക്കാര്‍ തിരിച്ചുകൊടുക്കുന്ന രീതി അപൂര്‍വമാണ്.

ടാറ്റയ്ക്ക് വേണ്ടി ഏറ്റെടുത്തു

ടാറ്റയ്ക്ക് വേണ്ടി ഏറ്റെടുത്തു

ടാറ്റ സ്റ്റീല്‍ പ്രൊജക്ടിന് വേണ്ടി ബസ്തറിലെ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയാണ് തിരിച്ചുകൊടുക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന നീക്കമാണ് ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ നടത്തുന്നത്്. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഉപയോഗിച്ചില്ലെങ്കില്‍ സാധാരണ ഭൂബാങ്കിലേക്ക് മാറ്റുകയാണ് ചെയ്യുക.

പദ്ധതി നടപ്പായില്ല

പദ്ധതി നടപ്പായില്ല

ബസ്തറിലെ ആദിവാസി കര്‍ഷകരുടെ ഭൂമി ബിജെപി സര്‍ക്കാരാണ് വ്യവസായ ആവശ്യത്തിന് ഏറ്റെടുത്തത്. പദ്ധതി ഇതുവരെ നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കുന്നത്. പദ്ധതി നടപ്പായില്ലെങ്കില്‍ ഏറ്റെടുത്ത ഭൂമികള്‍ തിരിച്ചുനല്‍കുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനമാണ് നടപ്പാക്കുന്നത്.

അഞ്ചു വര്‍ഷം പരിധി

അഞ്ചു വര്‍ഷം പരിധി

ഭൂമി തിരിച്ചുകൊടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ബാഗല്‍ നിര്‍ദേശം നല്‍കി. വ്യവസായ ആവശ്യത്തിന് ഭൂമി ഏറ്റെടുത്ത് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പായില്ലെങ്കില്‍ ഭൂമി തിരിച്ചുനല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി ഛത്തീസ്ഗഡിലെ കര്‍ഷകര്‍ക്ക് നല്‍കിയ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്ന് ഇതായിരുന്നു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ബസ്തര്‍ ജില്ലയിലെ ലോഹന്തിഗുഡ മേഖലയിലെ ആദിവാസികളുടെ കൃഷി ഭൂമി 2005ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ടാറ്റയുടെ 19500 കോടി രൂപയുടെ പദ്ധതിക്ക് വേണ്ടിയായിരുന്നു ഇത്. ഏറ്റെടുക്കല്‍ നടപടി 2008ല്‍ പൂര്‍ത്തിയായി. പത്ത് ഗ്രാമങ്ങളില്‍ നിന്നുള്ള 1764 ഹെക്ടറാണ് ഏറ്റെടുത്തത്. മാവോവാദികള്‍ക്ക് സ്വാധീനമുള്ള മേഖലയാണ് ബസ്തര്‍. ഏറെ വിവാദമായിരുന്നു ബിജെപി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതി.

ടാറ്റ പിന്‍മാറി

ടാറ്റ പിന്‍മാറി

ആദിവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധം അവഗണിച്ചാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിരുന്നത്. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിച്ചിരുന്നു. നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് പ്രത്യേക ഫണ്ട് സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ 2016 ആയിട്ടും കൈവശാവകാശ രേഖ സര്‍ക്കാര്‍ നല്‍കിയില്ലെന്ന് ആരോപിച്ച ടാറ്റ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യപിച്ചു.

കോണ്‍ഗ്രസ് നിലപാട്

കോണ്‍ഗ്രസ് നിലപാട്

ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ ബിജെപി തയ്യാറായില്ല. ഏറ്റെടുത്ത പ്രദേശം ഭൂ ബാങ്കിലേക്ക് മാറ്റുമെന്ന് ബിജെപി അറിയിച്ചു. ഭാവിയില്‍ വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും ബിജെപി നിലപാടെടുത്തു. എന്നാല്‍ കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പാലിക്കുകയാണ്.

ജനകീയമായ പദ്ധതികളിലൂടെ

ജനകീയമായ പദ്ധതികളിലൂടെ

ജനകീയമായ പദ്ധതികളിലൂടെ മാവോവാദത്തെ പ്രതിരോധിക്കുന്നത് എങ്ങനെ എന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഛത്തീസ്ഗഡില്‍ കാണിക്കുമെന്ന് മുഖ്യമന്ത്രി ബാഗലിന്റെ മാധ്യമ ഉപദേഷ്ടാവ് റുചിര്‍ ഗാര്‍ഗ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തിലാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ഈ മൂന്നും ബിജെപി ഭരിച്ചിരുന്ന സംസ്ഥാനങ്ങളായിരുന്നു. ഇതില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ഛത്തീസ്ഗഡിലായിരുന്നു.

കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച് അഖിലേഷ്; ഉത്തര്‍ പ്രദേശ് രാഷ്ട്രീയം മാറുന്നു, ബിജെപിക്ക് തിരിച്ചടികോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച് അഖിലേഷ്; ഉത്തര്‍ പ്രദേശ് രാഷ്ട്രീയം മാറുന്നു, ബിജെപിക്ക് തിരിച്ചടി

English summary
Chhattisgarh: Congress renames 5 schemes named after RSS ideologue, names them after Indira, Rajiv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X