സ്ത്രീകൾക്ക് 15000 രൂപ വാർഷിക ധനസഹായം; വൻ പ്രഖ്യാപനവുമായി ഛത്തീസ്ഗഢ് മുഖമന്ത്രി
ന്യൂഡൽഹി: സംസ്ഥാനത്ത് കോൺഗ്രസ് അധികാരം നിലനിർത്തുകയാണെങ്കിൽ ഛത്തീസ്ഗഡ് ഗൃഹ ലക്ഷ്മി യോജന പ്രകാരം സ്ത്രീകൾക്ക് 15000 രൂപ വാർഷിക ധനസാഹയം നൽകുമെന്ന ഉറപ്പുമായി ചത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് . വിവാഹിതരായ സ്ത്രീകൾക്ക് 12000 രൂപ നൽകുമെന്ന ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം.
ഇന്ന് ദീപാവലിയുടെ ശുഭമായ അവസരത്തിൽ മാ ലക്ഷ്മി ജിയിടേയും ഛത്തീഗ്ഡ് മഹ്കാരിയുടേയും അനുഗ്രഹത്തോടെ സ്ത്രീ ശാക്തികരണത്തിനായി ഒരു സുപ്രധാന തീരുമാനം എടുത്തൂ. ഛത്തീസ്ഗഡിൽ വീണ്ടും കോൺഗ്രസ് സർക്കാർ രൂപീകരിച്ചതിന് ശേഷം സംസ്ഥാനത്തെ സ്ത്രീകൾക്ക് വാർഷിക ധനസഹായം നൽകും.

ഛത്തീസ്ഗഡ് ഗൃഹലക്ഷ്മി ലക്ഷ്മി യോജനയ്ക്ക് കീഴിൽ അവരുട ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട്d 15000 രൂപ സഹായിക്കും. ബാഗേസ് റായ്പൂരിൽ മാധ്യമങ്ങോട് പറഞ്ഞു. നേരത്തെ നവബംർ 5 ന് നടന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഭരോസ് കാ ഘോണ പത്ര 2023- 28 എന്ന പേരിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.
സംസ്ഥാനത്ത് ജാതി അടിസ്ഥാനം ആക്കിയുള്ള സെൻസസ്, കർഷകരുടെ വായ്പകൾ എഴുതിത്തള്ളൽ, കെ ജി ( കിന്റർ ഗാർട്ടനൻ) മുതൽ പി ജി വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം, എല്ലാ വരുമാന ഗ്രൂപ്പൂകളിലും ഉള്ള എല്ലാ സ്ത്രീകൾക്കും പാചക വാതക സിലിണ്ടറിന് 500 രൂപ സബ്സിഡി എന്നിവയും കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നെൽകർഷകർക്ക് രാജീവ് ഗാന്ധി ന്യായ് യോജന പ്രകാരം നിലവിൽ നൽകുന്ന ഇൻപുട്ട് സബ്സിഡി ഉൾപ്പെടെ നെല്ല് സംഭരണത്തിൽ കർഷകർക്ക് ക്വിന്റലിന് 32ദദ രൂ ലഭിക്കുമെന്നും വാഗ്ദാനത്തിൽ ഉണ്ട്. ഇതുകൂടാതെ സംസ്ഥാനത്ത് കോൺഗ്രസ് അധികാരം നിലനിർത്തിയാൽ നിലവിൽ പ്രവർത്തിക്കുന്ന എല്ലാ പദ്ധതികളും തുടരുമെന്നും ബാഗൽ പറഞ്ഞു.
90 അംഗ ചത്തീസ്ഗഡ് നിയമസഭയിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. 20 സീറ്റുകളിലേക്ക ഉള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 7ന് നടന്നപ്പോൾ ബാക്കി 70 സീറ്റുകളിലേക്ക് ഉള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കും. ഫലം ഡിസംബർ 3 ന് പ്രഖ്യാപിക്കും












Click it and Unblock the Notifications