ഊഹാപോഹങ്ങളുടെ ആവശ്യമില്ല, അക്കാര്യത്തിൽ ഹൈക്കമാന്റ് തീരുമാനമെടുക്കും: ടിഎസ് സിംഗ് ഡിയോ
ന്യൂഡൽഹി: ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചനകൾ. കോൺഗ്രസിനെ സംബന്ധിച്ച് ഇത് വലിയതരത്തിലുള്ള പ്രതീക്ഷയാണ് നൽകുന്നത്. രണ്ട് ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ തന്നെ അധികാരത്തിൽ തുടരാൻ സാധിക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് പങ്കുവെച്ചിരുന്നു.
എക്സിറ്റ് പോൾ ഫലം വന്നതോടെ ഈ പ്രതീക്ഷ കൂടുകയാണ്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ആരാവും മുഖ്യമന്ത്രി എന്ന ചർച്ച വീണ്ടും തുടങ്ങി. മുഖ്യമന്ത്രി സ്ഥാനം ആർക്കാണ് എന്ന് ഹൈക്കമാന്റ് പറയുമെന്നും അത് എല്ലാവർക്കും സ്വീകാര്യമായിരിക്കുെമന്നും ഛത്തീസ്ഗഡ് ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎസ് സിംഗ് ഡിയോ പറഞ്ഞു. എക്സിറ്റ് പോൾ ഫലത്തിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.

ഹൈക്കമാന്റിന്റെ തീരുമാനം അന്തിമമായിരിക്കും എന്നും ഊഹാപോഹങ്ങളുടെ ആവശ്യമില്ലെന്നും, അത് ബന്ധങ്ങളിൽ പിരിമുറുക്കം സൃഷ്ടിക്കുമെന്നും ദിയോ പറഞ്ഞു. പാർട്ടി സംസ്ഥാനത്ത് അധികാരം നിലനിർത്തും എന്ന് താൻ വിശ്വസിക്കുന്നുവെന്നും ഡിയോ പറഞ്ഞു.
പ്രവചനങ്ങൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നത് കാണുന്നുവെന്നത് സംതൃപ്തി നൽകുന്ന കാര്യമാണ്. 60 ന് അടുത്ത് സീറ്റുകൾ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. കോൺഗ്രസ് ഹൈക്കമാന്റായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അവർ എന്ത് തീരുമാനിച്ചാലും ഞങ്ങൾ അംഗീകരിക്കും, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ ആരോഗ്യമന്ത്രിയായിരുന്ന ഡിയോ പിന്നീട് ഉപ മുഖ്യമുഖ്യമന്ത്രിയായി. കഴിഞ്ഞ തവണം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡിയോയുടെ പേര് കേട്ടിരുന്നു. എന്നാൽ ബാഗേൽ ഡിയോയെ പിന്തള്ളി. ഇവർക്കിടയിൽ ഇത് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അതേ സമയം, ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം കോൺഗ്രസിന് 40 മുതൽ 50 സീറ്റുകൾ വരെ ലഭിക്കുെമന്നാണ് പ്രവചിക്കുന്നത്. ബി ജെ പിക്ക് 36 മുതൽ 46 വരെ സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. മറ്റുള്ളവർക്ക് 1 മുതൽ 5 വരെ സീറ്റ് ലഭിക്കാനാണ് സാധ്യതയുള്ലത്.
എ ബി പി ന്യൂസ് സി വോട്ടർ എക്സിറ്റ് പോൾ പ്രവചിക്കുന്നത് കോൺഗ്രസിന് 41 മുതൽ 53 സീറ്റ് വരെ ലഭിക്കും എന്നാണ് ബി ജെ പി ക്ക് 396 മുതൽ 48 വരെ സീറ്റുകൾ ലഭിക്കുമെന്ന് പറയുന്നു. ന്യൂസ് 24 ചാണക്യ എക്സിറ്റ് പോൾ കോൺഗ്രസിന് 57 സീറ്റ് പ്രവചിച്ചിക്കുന്നു. ബി ജെ പിക്ക് 33 സീറ്റ് ലഭിക്കും എന്നാണ് പ്രവചിക്കുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications