Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്​ഗഡിൽ ബാ​ഗേലിന്റെ പ്രതീക്ഷ ഇങ്ങനെ; ബി ആർ എസിനും കൊട്ട്, പരിഹാസം.. പറഞ്ഞതിങ്ങനെ

ന്യൂഡൽഹി: ഛത്തീസ്​ഗഡിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ കോൺ​ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേൽ. ഞായറാഴ്ച കരിംന​ഗറിൽ വെച്ച് ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസ് നൽകിയ എല്ലാം ഉറപ്പുകളും പാലിച്ചിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.

" ഇന്ന് ഛത്തീസ്​ഗഡിൽ ഞങ്ങൾ എല്ലാ ഉറപ്പുകളും പാലിച്ചു. അതിനാൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ ( സുരക്ഷിതമായി) കോൺ​ഗ്രസ് വീണ്ടും ഛത്തീസ്​ഗഡിൽ അധികാരത്തിലെത്തും. കോൺ​ഗ്രസിനെ വിശ്വസിക്കൂ, നിങ്ങൾ കെ സി ആറിനെ ഒരുപാട് കണ്ടു. തെലങ്കാന സംസ്ഥാനം സൃഷ്ടിച്ചവരെ വിശ്വസിക്കൂ, നിങ്ങൾ കോൺ​ഗ്രസിനെ വിജയിപ്പിക്കൂ, അദ്ദേഹം പറഞ്ഞു.

Bhpesh bagel

ബി ആർ എസ് പാർട്ടിയെ അദ്ദേഹം കടന്നാക്രമിച്ചു. മുഖ്യമന്ത്രി കെ സി ആറിനെതിരേയും കുടുംബത്തിനെതിരേയും 17 വകുപ്പുകൾ ഉണ്ടെന്നും തെലങ്കാനയ്ക്ക് 5 ലക്ഷം കോടി രൂപയുടെ കട ബാധ്യതകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ സർക്കാരിനെ ജനങ്ങൾ മാറ്റിയില്ലെങ്കിൽ കടം 10 ലക്ഷം കോടി രൂപയാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊള്ളക്കാർ എന്ത് കൊള്ളയടിച്ചാലും പ്രതികാരം ചെയ്യും എന്നാണ് പൊതുസമൂഹം പറയുന്നത്. പൂർണ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് ഇവിടെയും സർക്കാർ രൂപീകരിക്കാൻ പോകുന്നതെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

ഛത്തീസ്​ഗഡിൽ കോൺ​ഗ്രസ് ജയിക്കുമെന്ന പ്രതീക്ഷ നേരത്തെ തന്നെ കോൺ​ഗ്രസ് വ്യക്തമാക്കിയിരുന്നു. നേരത്തെ ലഭിച്ചതിനെക്കാളും സീറ്റ് ലഭിക്കുമെന്നാണ് കോൺ​ഗ്രസിന്റെ പ്രതീക്ഷ. 2018 ൽ 90 സീറ്റുകളിൽ ന‍ടന്ന തിരഞ്ഞെടുപ്പിൽ 68 സീറ്റുകളിൽ കോൺ​ഗ്രസ് വിജയിച്ചിരുന്നു.

ഉപ തിരഞ്ഞെടുപ്പിലൂടെ സീറ്റ് ഉയരുകയും ചെയ്തിരുന്നു. നിലവിൽ 71 സീറ്റുകളാണ് ഉള്ളത്. കോൺ​ഗ്രസും ബി ജെ പിയും തമ്മിലാണ് ശക്തമായ പോരാട്ടം നടന്നത്. രണ്ട് പാർട്ടിയും വിജയ പ്രതീക്ഷയിലാണ്. അതേസമയം ബി ജെ പി ക്ക് 15 സീറ്റെങ്കിലും കിട്ടുമോ എന്ന കാണാമെന്ന് ബാ​ഗേൽ പരിഹസിച്ചിരുന്നു.

ഛത്തീസ്​ഗഡിൽ 55 സീറ്റുകൾ ലഭിക്കുമെന്നാണ് ബി ജെ പി നേതാവും മുൻ മുഖ്യമന്ത്രിയുമായി രമൺ സിം​ഗ് പറഞ്ഞത്. എന്നാൽ രമൺ സിം​ഗിന്റെ വാദത്തെ പരിഹസിച്ച് ബാ​ഗേൽ രം​ഗത്തെത്തിയിരുന്നു, രമൺ സിം​ഗിന്റെ ജനപ്രീതി അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് 52 സീറ്റുകൾ നേടാൻ കഴിഞ്ഞില്ല ഇപ്പോൾ എങ്ങനെ 55 സീറ്റ് നേടാനവുമെന്നാണ് അദ്ദേഹം പറഞ്ഞത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+