ഭൂപേഷ് ബാഗേൽ തന്നെ മുഖ്യമന്ത്രിയാകുമോ? അഭിപ്രായം വ്യക്തമാക്കി കവാസി ലഖ്മ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പും പൂർത്തിയായി. ഇനി ആരായിരിക്കും വിജയിക്കുക എന്ന് മാത്രമാണ് അറിയാനുള്ളത്. ബി ജെ പി യും കോൺഗ്രസും തമ്മിലാണ് കടുത്ത പോരാട്ടം നടന്നത്. ഇരു പാർട്ടികളും വിജയ പ്രതീക്ഷയിലാണ്. ബി ജെ പി കോൺഗ്രസിനെ താഴെയിറക്കി പുതിയ മന്ത്രിസഭ രൂപീകരിക്കാനും കോൺഗ്രസ് ഭരണം നിലനിർത്താനുമാണ് ശ്രമിക്കുന്നത്.
കോൺഗ്രസ് വൻ പ്രതീക്ഷയിലാണ് ഉള്ളത്. വീണ്ടും സർക്കാർ രൂപീകരിക്കാൻ തയ്യാറായി ഇരിക്കുകയാണ്. ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്ന ചർച്ച വരെ സജീവമായി. വീണ്ടും ബാഗേൽ തന്നെയായിരിക്കുമോ, അതോ മറ്റൊരു വ്യക്തിയായിരിക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. എന്നാൽ ഇതുവരെ ഈ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച സൂചന ഉപ മുഖ്യമന്ത്രി ടി എസ് സിംഗ് ദിയോ നൽകിയിരുന്നു. ആര് മുഖ്യമന്ത്രി ആകണം എന്നത് ഹൈക്കമാന്റ് തീരുമാനിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന പ്രതീക്ഷ ഛത്തീസ്ഗഡ് പി സി സി അധ്യക്ഷൻ ദീപക് ബൈജും പറഞ്ഞിരുന്നു, എന്നാൽ ആരാവും മുഖ്യമന്ത്രി എന്ന് പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൽ ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രി ആവണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞിരിക്കുകയാണ് കവാസി ലഖ്മ,
നിലവിലെ മന്ത്രിസഭയിലെ മന്ത്രി ആണ് അദ്ദേഹം. തന്റെ അഭിപ്രായത്തിൽ ഭൂപേഷ് ബാഗേൽ തന്നെ വീണ്ടും മന്ത്രിയാകണമെന്ന് അദ്ദേഹം പറയുന്നു. ഹൈക്കമാൻഡ് പറഞ്ഞാൽ താൻ വീണ്ടും മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളുടെയും കർഷകരുടെയും തിരഞ്ഞെടുപ്പാണ് ഭൂപേഷ് ബാഗേൽ. ഹൈക്കമാൻഡ് തീരുമാനമാണ് ബാക്കി എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭൂപേഷ് ബാഗേൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കിടയിൽ നല്ല സ്വാധീനം ചെലത്തിയെന്ന് ദിയോ പറഞ്ഞിരുന്നു. കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും വോട്ടിംഗ് 72 - 73 ശതമാനം ആകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2018 ൽ 90 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 68 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. ഉപതിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ സീറ്റ് വർദ്ധിച്ചു. 71 സീറ്റുകളാണ് നിലവിൽ. കഴിഞ്ഞ തവണത്തെക്കാളും മികച്ച വിജയം ആണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്












Click it and Unblock the Notifications