വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്; ചുക്കാന്‍ പിടിച്ച് പ്രിയങ്ക ഗാന്ധി... വീണ്ടും അധികാരത്തിലെത്തിക്കൂ
റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും വലിയ വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് മുമ്പാകെ വെക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് മല്‍സരം. അതിലൊന്നാണ് ഛത്തീസ്ഗഡ്. നിലവില്‍ കോണ്‍ഗ്രസ് ഭരണം തുടരുന്ന സംസ്ഥാനം കൂടിയാണിത്.
പ്രിയങ്ക ഗാന്ധിയാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്നത്. അവര്‍ പങ്കെടുക്കുന്ന റാലികളില്‍ വലിയ ജനപങ്കാളിത്തമുള്ളത് കോണ്‍ഗ്രസിന് ആശ്വാസം നല്കുന്നു. സൗജന്യ വൈദ്യുതിയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്ന്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗല് ആണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. കോണ്‍ഗ്രസിനെ തറപറ്റിക്കുമെന്ന് ബിജെപി പ്രഖ്യാപിക്കുന്നു.

ജല്ബന്ധയിലായിരുന്നു പ്രിയങ്ക ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസ് റാലി. കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ 200 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായി നല്‍കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു. ഗ്യാസ് സിലിണ്ടറിന് 500 രൂപ സബ്സിഡി നല്‍കുമെന്നും അവര്‍ പറഞ്ഞു. മഹ്താരി ന്യായ് യോജനയുടെ ഭാഗമായിട്ടാണ് ഇളവ് നല്‍കുകയെന്നും പ്രിയങ്ക വ്യക്തമാക്കി.
അതേസമയം, ഭൂപേഷ് ബാഗല് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്താന് മണ്ഡലത്തിലാണ് അദ്ദേഹം ജനവിധി തേടുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്. അതുകൊണ്ടുതന്നെ രണ്ട് ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനും 17നും. ആദ്യഘട്ടത്തിലാണ് ബസ്തര്‍ ഉള്‍പ്പെടെയുള്ള വനമേഖലയില്‍ വോട്ടെടുപ്പ്.
കോണ്‍ഗ്രസിലെ ഭിന്നതയാണ് ബിജെപിക്ക് നല്കുന്ന ആശ്വാസം. എന്നാല്‍ വ്യത്യസ്തമായ പ്രചാരണ തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസ് കളംനിറയുകയാണ്. ഭിന്നതകള്‍ മാറ്റിവച്ച് തിരഞ്ഞെടുപ്പ് നേരിടണമെന്ന് ഹൈക്കമാന്റ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തണില്‍ മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുത്തത് പാര്‍ട്ടിക്ക് ആശ്വാസമായി.
കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പിജി വരെ വിദ്യാഭ്യാസം ഉറപ്പാക്കും, ബീഡി തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 4000 രൂപ നല്‍കും. ജാതി സെന്‍സസ് നടപ്പാക്കും- തുടങ്ങി ഒട്ടേറെ ജനപ്രിയ വാഗ്ദാനങ്ങളുമായിട്ടാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്.
ബിജെപി അദാനിയെ സഹായിക്കും. ഞങ്ങള്‍ കര്‍ഷകരെ സഹായിക്കും. ബിജെപി അദാനിയുടെ കടങ്ങള്‍ എഴുതി തള്ളും. ഞങ്ങള്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും... രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കങ്കര്‍ ജില്ലയില്‍ നടന്ന റാലിയില്‍ പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു. അതേസമയം, ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും പ്രചാരണം കൊഴുപ്പിക്കുകയാണ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്












Click it and Unblock the Notifications