ഛത്തീസ്ഗഡിലെ പ്രധാനപ്പെട്ട 5 മണ്ഡലങ്ങൾ ഇവയാണ്; കോൺഗ്രസിനും ബിജെപിക്കും നിർണായകം
ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ 68.15 ശതമാനമായിരുന്നു പോളിംഗ്. നവംബർ 17 നാണ് വോട്ടെടുപ്പ് നടന്നത്. നവംബർ 7 ന് 20 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ 78 ശതമാനമായിരുന്നു പോളിംഗ്. ബി ജെ പിയും കോൺഗ്രസും തമ്മിലാണ് ശക്തമായ പോരാട്ടം നടന്നത്. എക്സിറ്റ് പോളുകൾ കോൺഗ്രസിന് അനുകൂലമായിരുന്നു.
കോൺഗ്രസിനെ സംബന്ധിച്ച് തുടർച്ചയായി രണ്ടാം വട്ടവും അധികാരത്തിലെത്തുക എന്നത് നിസ്സാരമല്ല. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും ഉപ മുഖ്യമന്ത്രി ടി എസ് സിംഗ് ഡിയോയ്ക്കും എട്ട് മന്ത്രിമാർക്കും നാല് പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ ഉള്ള നേതാക്കൾക്കും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. അഞ്ച് മണ്ഡലങ്ങളിലേക്കാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.

1. പടാൻ: ഭൂപേഷ് ബാഗേൽ മരുമകൻ വിജയ് ബാഗേലിനെ നേരിടുന്നു:
പടാൻ നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് അദ്ദേഹത്തിന്റെ അനന്തരവൻ ലോക് സഭാ എംപി വിജയ് ബാഗേലിന്റെ കടുത്ത വെല്ലുവിളിയാണ്. രണ്ട് സ്ഥാനാർത്ഥികളും നേരത്തെ വിജയിച്ചിട്ടുള്ളതിനാൽ, കടുത്ത മത്സരമാണ്. വളരെ സൂക്ഷ്മമായാണ് ഈ മണ്ഡലം നിരീക്ഷിക്കപ്പെടുന്നത്. ഛത്തീസ്ഗഡിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ഈ മണ്ഡലത്തിൽ വലിയ പ്രാധാന്യമാണ് ഉള്ളത്.
2. അംബികാപൂർ: ടി എസ് സിംഗ് ഡിയോ- രാജേഷ് അഗർവാൾ
മൂന്ന് തവണ എംഎൽഎയും രാജകുടുംബത്തിന്റെ പിൻഗാമിയുമായ ഉപമുഖ്യമന്ത്രി സിംഗ് ഡിയോയും ബി ജെ പിയുടെ രാജേഷ് അഗർവാളുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള മണ്ഡലം ആണ് അംബികാപൂർ. ഛത്തീസ്ഗഡിലെ ഏറ്റവും സമ്പന്നനായ എംഎൽഡഎയാണ് സിംഗ്.
3. റായ്പൂർ സിറ്റി സൗത്ത്: ബിജെപിയുടെ ബ്രിജ്മോഹൻ അഗർവാളും കോൺഗ്രസിന്റെ മഹന്ത് രാംസുന്ദർ ദാസും:
ബി ജെ പിയുടെ ശക്തികേന്ദ്രമായ റായ്പൂർ സിറ്റി സൗത്തിൽ, ഏഴ് തവണ എം എൽ എ ആയ ബ്രിജ്മോഹൻ അഗർവാൾ കോൺഗ്രസിന്റെ മഹന്ത് രാംസുന്ദർ ദാസിനെതിരെ മത്സരിക്കുന്നു. ബ്രിജ് മോഹന്റെ അനുഭവപരിചയവും ദാസിന്റെ ജനപ്രീതിയുമാണ് ഇവിടെ ഘടകമാവുക. ഈ തിരഞ്ഞെടുപ്പിൽ ഈ സീറ്റിലെ വിജയം വളരെ പ്രധാനപ്പെട്ടതാണ്.
4. കോണ്ട: കവാസി ലഖ്മ, സോയം മുക, മനീഷ് കൂഞ്ഞം:
പട്ടിക വർഗക്കാർക്കായി സംവരണം ചെയ്യപ്പെട്ട കോണ്ട നിയമസഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ കവാസി ലഖ്മ, ബി ജെ പിയുടെ സോയം മുക, സി പി എമ്മിന്റെ മനീഷ് കൂഞ്ഞം എന്നവർ തമ്മിലുള്ള ശക്തമായ പോരാട്ടമാണ് നടക്കുന്നത്. തുടർച്ചയായ ആറാം തവണയാണ് ലഖ്മ മത്സരിക്കുന്നത്. മുക ചെറുതല്ലാത്ത വെല്ലുവിളിയാണ് ലഖ്മക്ക് ഉയർത്തുന്നത്.
5. രാജ്നന്ദ്ഗാവ്: രമൺ സിംഗും ഗിരിസ് ദേവാംഗനും:
ഭൂപേഷ് ബാഗേലിന്റെ വിശ്വസ്തനായ ഗിരിസ് ദേവാംഗനിൽ നിന്ന് രാജ്നന്ദ്ഗാവ് മണ്ഡലത്തിൽ നിന്ന് രമൺ സിംഗ് ശക്തമായ വെല്ലുവിളി നേരിടുന്നുണ്ടു. ബി ജെ പി നേതാവായ രമൺ സിംഗിന്റെ വിജയം പ്രതീക്ഷിച്ചിരിക്കുകയാണ് പാർട്ടി. ആറ് തവണയാണ് സിംഗ് എംഎൽഎ ആയിട്ടുള്ളത്. ഈ സീറ്റിലെ കോൺഗ്രസിന്റെ വിജയം ഛത്തീസ്ഡിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ അടയാളപ്പെടുത്തതായിരിക്കും.












Click it and Unblock the Notifications