ഛത്തീസ്ഗഡിൽ ആരാവും മുഖ്യമന്ത്രി? പുതുമുഖമാണോ? ചർച്ചകൾ ഇങ്ങനെ
ന്യൂഡൽഹി: ഛത്തീസ്ഗ്ഡ് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ തോൽവിയായിരുന്നു കോൺഗ്രസിന്. എക്സിറ്റ് പോളുകൾ എല്ലാം അനുകൂലമായിട്ടും ബി ജെ പിയുടെ കുതിപ്പിന് മുന്നിൽ പരാജയം ഏറ്റുവാങ്ങേണ്ട അവസ്ഥയായിരുന്നു കോൺഗ്രസിന്. ജയിക്കുന്നമെന്ന അമിതപ്രതീക്ഷ കോൺഗ്രസിന് ഉണ്ടായിരുന്നു.
എന്തായാലും കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്തെത്തിച്ചത് ബി ജെ പിക്ക് ചെറുതല്ലാത്ത നേട്ടമാണ്. ഇനി ആരായിരിക്കണം ഛത്തീസ്ഗഡ് മുഖ്യമന്ത്രി എന്നാണ് തീരുമാനിക്കേണ്ടത്.

മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചു തുടങ്ങി. ഛത്തീസ് ഗഡിലെ പുതിയ സർക്കാരിനെ നയിക്കാൻ മുൻ മുഖ്യമന്ത്രി രമൺ സിംഗ് മതിയോ അല്ലെങ്കിൽ പുതുമുഖങ്ങൾ വേണോ എന്നാതാണ് ബി ജെ പിക്ക് മുന്നിലെ ചോദ്യം. നേതൃത്വം ഇതേക്കുറിച്ച് ചർച്ച തുടങ്ങിയതായാണ് വിവരം.
2024 മേയ് - ജൂൺ മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്ര പാർട്ടി നേതൃത്വത്തിന്റെ തീരുമാനം നിർണായകമാകും. രമൺ സിംഗ്, സംസ്ഥാന ബി ജെ പി അധ്യക്ഷൻ അരുൺ സാനോ എന്നിവരുൾപ്പെടെ അഞ്ച് നേതാക്കളുടെ പേരുകൾ ബി ജെ പി സർക്കിളിൽ പ്രചരിക്കുന്നുണ്ടെങ്കിലും എല്ലാവരേയും അത്ഭുതപ്പെടുത്ത ഒരു തീരുമാനം ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.
ഛത്തീസ്ഗഡിനെ നേരത്തെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ലബോറട്ടറിയായി ബി ജെപി തിരഞ്ഞെടുത്തിരുന്നു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ പരാജയത്തിന് ശേഷം 2019 ലെ തിരഞ്ഞെടുപ്പില് സംസ്ഥാനത്തെ 112 ലോക്സഭാ മണ്ഡലങ്ങളിലും പാർട്ടി പുതുമുഖങ്ങളെ രംഗത്തിറക്കിയിരുന്നു. സംസ്ഥാനത്തെ 11 ലോക്സബാ സീറ്റുകളിൽ 9 സീറ്റുകളിലും ബി ജെ പി നേടിയതോടെ ഈ പരീക്ഷണം അത്ഭുതഫലങ്ങൾ നൽകി. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്കും ഇതുപോലെ ഒരു പരീക്ഷണ ആയിരിക്കാം സംഭവിക്കുന്നത്.
ഒ പി ചൗധരി. കേന്ദ്രകമന്ത്രിയും ആദിവാസി നേതാവുമായ രേണുക സിംഗ്, മുൻകേന്ദ്ര മന്ത്രിയും ആദിവാസി നേതാവുമായ വിഷ്ണു ദേവ് സായ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്ന മറ്റ് പ്രധാന പേരുകൾ.
എന്നാൽ ഇത് സംബന്ധിച്ച് ഒരു തീരുമാനവും വന്നിട്ടില്ല. ബി ജെ പി നിയമസഭാ സമിതിയുടെ യോഗം വിളിക്കുന്നതിനുള്ള ഒരു ഷെഡ്യൂളും പാർട്ടി അന്തിമമാക്കിയിട്ടില്ല. ഛത്തീസ് ഗഡ് തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടീrയിരുന്ന നേതാക്കൾ ഡൽഹിയിലേത്ത് തിരിച്ചു. വൈകാതെ തന്നെ തീരുമാനം ആകുമെന്നാണ് റിപ്പോർട്ട്












Click it and Unblock the Notifications