90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് വിജയിച്ചത് 19 വനിതകൾ; എണ്ണത്തിൽ മുന്നിൽ ഈ പാർട്ടി
റായ്പൂർ: ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ ഫലം വന്നു, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർക്കളൊക്കെ തുടങ്ങി, എന്നാൽ ഇവിടെ പറയാൻ പോകുന്നത് മറ്റൊരു കാര്യമാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 19 വനിതാ സ്ഥാനാർത്ഥികളാണ് വിജയിച്ചത്.
2018 ലെ തിരഞ്ഞെടുപ്പിൽ 13 സ്ത്രീകൾ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ബി ജെ പിയിൽ 8 വനിതകളും കോൺഗ്രസിൽ നിന്ന് 11 വനിതകളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 90 അംഗം നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

2018ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് 10 വനിതകളും ബി ജെ പിയിൽ നിന്ന് ഒരാളും ബഹുജൻ സമാജ് പാർട്ടി, ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് എന്നിവയിൽ നിന്ന് ഓരോരുത്തരും വിജയിച്ചു. തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് മൂന്ന് സ്ത്രീകൾ കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ ആകെ 16 ആയി.
ഈ തിരഞ്ഞടുപ്പിൽ ബി ജെ പിയും കോൺഗ്രസും യഥാക്രമം 15, 18 സ്ഥാനാർത്ഥികളെ നിർത്തി. ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് 11 സ്ത്രീകളേയും ബി എസ് പി 7 സ്ത്രീകളേയും നിർത്തി. ആം ആദ്മി അഞ്ച് വനിതാ സ്ഥാനാർത്ഥികളെയും ആണ് നിർത്തിയത്.
കേന്ദ്രമന്ത്രി രേണുക സിംഗ് ( ഭാരത്പൂർ ജ സോൻഹട്ട് സീറ്റ്) മുൻ മന്ത്രി ലതാ ഉസൈന്ദി ( കോണ്ടഗാവ്) എന്നിവരുൾപ്പെടെ എട്ട് വനിതാ സ്ഥാനാർത്ഥികളുടെ വിജയം ബി ജെ പി ഉറപ്പിച്ചു. മറുവശത്ത് ആണെങ്കിൽ കോൺഗ്രസ് അനില ഭേന്ദിയ ( ദോണ്ടി - ലോഹര സീറ്റ ) ഉത്തരി ഗണപത് ജംഗ്ഡെ ( സാരംഗഡ്) തുടങ്ങിയവരാണ് വിജയിച്ചത്.
155 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ 1, 181 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 1,02,56,865 സ്ത്രീകളും 1,01,35,543 പുരുഷന്മാരും ഉൾപ്പെടെ 2,03,93,160 വോട്ടർമാരാണ് ഉണ്ടായത്.
2018 ലെ തിരഞ്ഞെടുപ്പിൽ ബി ജെ പി യിൽ നിന്ന് ഒരു വനിതാ എം എൽ എ മാത്രമേ തിരഞ്ഞെടുക്കപ്പെട്ടുള്ളൂ, ഇത്തവണ പാർട്ടി വീണ്ടും നോമിനേറ്റ് ചെയ്ത് സ്ഥാനാർത്ഥി രഞ്ജന സാഹു പരാജയപ്പെട്ടു.
നിലവിലെ ആറ് വനിതാ എം എൽ എമാരെ മത്സരിപ്പിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചു. വീണ്ടും നോമിനറ്റ് ചെയ്യപ്പെട്ട നിയമസഭാംഗങ്ങളായ അംബിക സിംഗ് ഡിയോ, രശ്മി ആശിഷ് സിംഗ് എന്നിവരും പരാജയപ്പെട്ടു. സിറ്റിംഗ് നിയമസഭാംഗങ്ങളായ രേണു ജോഗിയും (ജെ സി സി - ജെ), ഇന്ദു ബഞ്ചാരെയും (ബി എസ് പി ) പരാജയപ്പെട്ടു












Click it and Unblock the Notifications