കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; മല്‍സരിച്ച് ജയിച്ചത് മൂന്ന് സീറ്റില്‍ മാത്രം, ബാക്കി ഭാഗ്യം!!

Google Oneindia Malayalam News

റായ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയത്. ബിജെപിക്ക് കനത്ത തിരിച്ചടിയാണിവിടെ കിട്ടിയത്. ഇത്രയും ശക്തമായ തിരിച്ചടി ഒരിക്കലും ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന് ബിജെപി നേതാക്കള്‍ക്കും അറിയാമായിരുന്നു.

കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തിരിച്ചെത്തുമെന്ന് ബിജെപി നേതാക്കള്‍ കരുതിയില്ല. മൂന്ന് ബിജെപി എംഎല്‍എമാര്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മല്‍സരിച്ച് ജയിച്ചത്. ബാക്കിയുള്ളവരെല്ലാം കഷ്ടപ്പെട്ട് രക്ഷപ്പെടുകയായിരുന്നു. ദയനീയമാണ് സംസ്ഥാനത്തെ ബിജെപിയുടെ അവസ്ഥ....

കുമ്മനം രാജശേഖരൻ തിരിച്ച് വരുമോ എന്ന് മാധ്യമപ്രവർത്തകർ, കലിപ്പിൽ ബിജെപി അധ്യക്ഷൻ ശ്രീധരൻ പിളള! കുമ്മനം രാജശേഖരൻ തിരിച്ച് വരുമോ എന്ന് മാധ്യമപ്രവർത്തകർ, കലിപ്പിൽ ബിജെപി അധ്യക്ഷൻ ശ്രീധരൻ പിളള!

ബിജെപിക്ക് ലഭിച്ചത്

ബിജെപിക്ക് ലഭിച്ചത്

90 അംഗ നിയമസഭയാണ് ഛത്തീസ്ഗഡില്‍. ഇതില്‍ 68 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് 15 സീറ്റുകളാണ് ആകെ ലഭിച്ചത്. ഇതില്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് മികച്ച വിജയം. ബാക്കി 12 മണ്ഡലങ്ങളിലും കഷ്ടപ്പെട്ട് ജയിക്കുകയായിരുന്നു.

12 ഇടങ്ങളില്‍ ജയിക്കാന്‍ കാരണം

12 ഇടങ്ങളില്‍ ജയിക്കാന്‍ കാരണം


ബിജെപി മുഖ്യമന്ത്രി രമണ്‍ സിങ്, പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ ബ്രിജ്‌മോഹന്‍ അഗര്‍വാള്‍, വിദ്യാരതന്‍ ഭാസിന്‍ എന്നിവര്‍ മാത്രമാണ് നേരിട്ട് മല്‍സരിച്ചു ജയിച്ചുകയറിയത്. ബാക്കി 12 പേര്‍ ജയിച്ച മണ്ഡലങ്ങളിലും അജിത് ജോഗി-ബിഎസ്പി സഖ്യത്തിന്റെയും കോണ്‍ഗ്രസ് വിമതരുടെയും സാന്നിധ്യമാണ് തുണയായത്. കോണ്‍ഗ്രസ് വോട്ടുകള്‍ അവര്‍ പിടിച്ചതാണ് ബിജെപി അംഗങ്ങള്‍ക്ക് വിജയിക്കാന്‍ വഴിയൊരുക്കിയത്.

കുറുദിലെ അവസ്ഥ നോക്കൂ

കുറുദിലെ അവസ്ഥ നോക്കൂ

കുറുദ് സീറ്റ് എടുത്തുപറയാവുന്ന ഉദാഹരണമാണ്. ബിജെപി മന്ത്രി അജയ് ചന്ദ്രകാറാണ് ഇവിടെ ജയിച്ചത്. ഇദ്ദേഹത്തിന് മൊത്തം ലഭിച്ചത് 72922 വോട്ടുകള്‍. രണ്ടാംസ്ഥാനത്തെത്തിയത് കോണ്‍ഗ്രസ് വിമതനായ നീലം ചന്ദ്രകാര്‍. ഇദ്ദേഹത്തിന് 60605 വോട്ടുകള്‍ കിട്ടി. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നീലം സ്വതന്ത്രനായി മല്‍സരിച്ചത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് 26483 വോട്ടുമായി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മറ്റൊരു ഉദാഹരണം ഇതാ

മറ്റൊരു ഉദാഹരണം ഇതാ

ധംത്താരി മണ്ഡലത്തിലും സ്ഥിതി മറിച്ചല്ല. ബിജെപിയുടെ പുതുമുഖം രഞ്ജന കുമാരിയാണ് ഇവിടെ ജയിച്ചത്. നാലാമൂഴം തേടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംഎല്‍എയുമായ ഗുരുമുഖ് സിങ് ഹോറ 464 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കോണ്‍ഗ്രസ് വിമതനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആനന്ദ് പവാര്‍ 29163 വോട്ടാണ് നേടിയത്.

മൂന്നാംമുന്നണിയുടെ ഫലം

മൂന്നാംമുന്നണിയുടെ ഫലം

ബാക്കി 10 സീറ്റിലും ബിജെപിയെ തുണച്ചത് അജിത് ജോഗി-ബിഎസ്പി സഖ്യമാണ്. കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ട് ഇവര്‍ പിടിച്ചു. 2016ല്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച വ്യക്തിയാണ് അജിത് ജോഗി. കോണ്‍ഗ്രസുമായി സീറ്റ് വിഭജന വിഷയത്തില്‍ ഉടക്കിയാണ് ബിഎസ്പി അജിത് ജോഗിക്കൊപ്പം ചേര്‍ന്നത്. ആദിവാസി-ദളിത് മേഖലകളില്‍ ബിജെപി ജയിച്ചുകയറാന്‍ ഇടയാക്കിയത് ഇവരുടെ സാന്നിധ്യമാണ്.

English summary
Chhattisgarh polls: Of BJP’s 15 MLAs, 12 won with a little help from Jogi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X