കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് വെല്ലുവിളി; മുഖ്യമന്ത്രി പദവിയിലേക്ക് മൂന്ന് പേര്‍, രാഹുലിന് തലവേദനയാകും

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. എല്ലാ എക്‌സിറ്റ് പോളുകളെയും കാറ്റില്‍പ്പറത്തിയുള്ള ഉഗ്രന്‍ പ്രകടനം. പ്രമുഖനായ ഒരു നേതാവിനെ മുന്നില്‍ നിര്‍ത്താതെയാണ് കോണ്‍ഗ്രസ് ജനവിധി തേടിയത്. ബിജെപി ശക്തനായ രമണ്‍ സിങിനെ മുഖ്യമന്ത്രി പദവിവിയിലേക്ക് ഉയര്‍ത്തിക്കാണിച്ചിരുന്നു. കോണ്‍ഗ്രസ് അത്തരത്തില്‍ ആരെയും ഉയര്‍ത്തിക്കാട്ടിയില്ല. മാത്രമല്ല, തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്.

Rahul

ഇനിയാണ് കോണ്‍ഗ്രസ് പ്രധാന വെല്ലുവിളി നേരിടുന്നത്. ആരാണ് അടുത്ത മുഖ്യമന്ത്രി. മൂന്ന് പേരാണ് ഈ പദവിയിലേക്ക് തുനിഞ്ഞുനില്‍ക്കുന്നത്. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ടിഎസ് സിങ് ദിയോ, സംസ്ഥാനത്തെ ഏക പാര്‍ലമെന്റംഗം തമ്രദ്വാജ് സാഹു എന്നിവരാണവര്‍.

മൂന്നുപേരും ശക്തരാണ്. സംസ്ഥാനത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ മികച്ച സ്വാധീനമുള്ള വ്യക്തികളും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തഴയപ്പെടുന്ന വ്യക്തി വിമത നീക്കം നടത്തുമോ എന്നതാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ ആശങ്ക. പൊതുതിരഞ്ഞെടുപ്പ് അടുത്തുവരവെ വിമതനീക്കം പാര്‍ട്ടിക്ക് തിരിച്ചടിയാകും. മുഖ്യമന്ത്രിയുടെ കാര്യം രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിഎല്‍ പുനിയ പറഞ്ഞത്.

പാര്‍ട്ടിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് പിസിസി അധ്യക്ഷന്‍ ബാഗല്‍. അജിത് ജോഗിയുടെ വിമത നീക്കം കോണ്‍ഗ്രസിനെ ബാധിക്കാതിരുന്നത് ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലമാണ്. പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഇഷ്ടമുള്ള വ്യക്തിയെ മുഖ്യമന്ത്രിയാക്കുമെന്നാണ് കേന്ദ്ര നേതാക്കള്‍ നല്‍കുന്ന സൂചന.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക തയ്യാറാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് സിങ് ദിയോ. രാഹുല്‍ ഗാന്ധിയുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമാണ്. എന്നാല്‍ ഒബിസി വിഭാഗത്തിനിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സാഹു. ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് അഭിപ്രായമുള്ള നേതാക്കളുമുണ്ട്.

English summary
Chhattisgarh polls: CM choice, Problem of plenty for Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X