കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരൊറ്റ നേതാവില്ല എടുത്തുകാട്ടാന്‍; എന്നിട്ടും ജനം പിന്തുണച്ചത് കോണ്‍ഗ്രസിനെ, രാഹുല്‍ ഇഫക്ടോ?

Google Oneindia Malayalam News

Recommended Video

cmsvideo
ചത്തീസ്ഗഡിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ് | Oneindia Malayalam

റായ്പൂര്‍: ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് മുന്നേറ്റം ജനം അറിഞ്ഞുനല്‍കിയത്. ശക്തനായ ഒരു നേതാവിനെ പോലും എടുത്തുകാട്ടാതെയാണ് കോണ്‍ഗ്രസ് ഇത്തവണ ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് നേരിട്ടത്. ബിജെപിക്ക് ഉയര്‍ത്തിക്കാട്ടാന്‍ ശക്തനായ നേതാവും മുഖ്യമന്ത്രിയുമായ രമണ്‍ സിങുണ്ടായിരുന്നു. ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസിന് അജിതോ ജോഗിയും.

Ra

എന്നാല്‍ കോണ്‍ഗ്രസിന് അത്തരമൊരു നേതാവുണ്ടായിരുന്നില്ല. മാത്രമല്ല 14 പുതുമുഖങ്ങളെയാണ് കോണ്‍ഗ്രസ് ഇത്തവണ കളത്തിലിറക്കിയത്. എന്നിട്ടും കോണ്‍ഗ്രസിനെ ജനം പിന്തുണച്ചു. കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസ് ലീഡ് നില 54ല്‍ എത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ്. കര്‍ഷകരും ദളിതരും ഇത്തവണ കോണ്‍ഗ്രസിനൊപ്പം നിന്നുവെന്ന് വേണം കരുതാന്‍.

15 വര്‍ഷമായി തുടരുന്ന ബിജെപി ഭരണത്തിന് എതിരായ വികാരവും കോണ്‍ഗ്രസിന് അനുകൂലമായി. കോണ്‍ഗ്രസ് വിമതന്‍ അജിത് ജോഗിയുടെ സാന്നിധ്യം കോണ്‍ഗ്രസ് വോട്ടുകളെ ഭിന്നിപ്പിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ തിരിച്ചടിയായത് ബിജെപി വോട്ടുകള്‍ക്ക് തന്നെയാണ്. അജിത് ജോഗിയുടെ പാര്‍ട്ടി മല്‍സരിച്ച മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകളില്‍ കാര്യമായ കുറവുണ്ടായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രി രമണ്‍ സിങിനെ പോലും പിന്നിലാക്കിയാണ് കോണ്‍ഗ്രസ് കുതിപ്പ്. രമണ്‍ സിങിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ മരുമകളായ കരുണ ശുക്ലയെ ആണ്. എടുത്തുകാട്ടാന്‍ ഒരു നേതാവില്ലാതിരുന്നിട്ടും ജനം കോണ്‍ഗ്രസിനെ ജയിപ്പിച്ചത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണെന്ന് വിലയിരുത്തുന്നു. കോണ്‍ഗ്രസ് പ്രചാരണത്തിന് മുന്നില്‍ നിന്നത് രാഹുല്‍ ഗാന്ധിയായിരുന്നു. കര്‍ഷകര്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങളാണ് രാഹുല്‍ നല്‍കിയിട്ടുള്ളത്.

English summary
Chhattisgarh Election Results 2018: Its may be Rahul Effect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X