കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ജോഗി കോണ്‍ഗ്രസിന് പാരയായില്ല; നേട്ടമായി.... വിമതനില്‍ പ്രതീക്ഷയര്‍പ്പിച്ച ബിജെപി തകര്‍ന്നു

Google Oneindia Malayalam News

റായ്പൂര്‍: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ തന്നെ ഛത്തീസ്ഗഡില്‍ ചര്‍ച്ച അജിത് ജോഗിയെ കുറിച്ചായിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ച് മല്‍സര രംഗത്ത് സജീവമാകുന്നത് കോണ്‍ഗ്രസിന് പാരയാകില്ലേ എന്നായിരുന്നു ചര്‍ച്ച. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ അജിത് ജോഗി പിടിക്കുമെന്നും ബിജെപിക്ക് അധികാരത്തിലെത്താന്‍ വീണ്ടും വഴിയൊരുക്കുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍ ഫലം വന്നപ്പോള്‍ എല്ലാം മറിച്ചാണ് സംഭവിച്ചത്.

Ajit

കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തി. കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ബിജെപി നിലംപരിശായി. അജിത് ജോഗിയുടെ സാന്നിധ്യം കോണ്‍ഗ്രസിന് നേട്ടമാകുകയാണ് ചെയ്തത്. അജിത് ജോഗി-മായാവതി സഖ്യം പിടിച്ചതും ബിജെപിയുടെ ഉറച്ച വോട്ടുകളാണ്. കൂടെ അല്‍പ്പം കോണ്‍ഗ്രസിന്റേതും.

ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയാണ് അജിത് ജോഗി. മായാവതിയുമായി ചേര്‍ന്നാല്‍ ദളിത് വോട്ടുകള്‍ പെട്ടിയിലാക്കാം എന്നാണ് ഇദ്ദേഹം പദ്ധതിയിട്ടത്. ദളിത് കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ച് മല്‍സരിക്കുകയും ചെയ്തു. പ്രചാരണം മൊത്തം ദളിത് വികാരം ഇളക്കിവിട്ടുകൊണ്ടായിരുന്നു. നോര്‍ത്ത്, സൗത്ത ബസ്തര്‍ മേഖലകള്‍, സര്‍ഗുജ എന്നിവിടങ്ങളിലാണ് ജോഗി ശ്രദ്ധ കേന്ദ്രീകരിച്ചത്.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ ബിലാസ്പൂര്‍, ദുര്‍ഗ്, റായ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒമ്പതു ശതമാനം വോട്ടാണ് ജോഗിയുടെ ജെസിസി പിടിച്ചത്. ഇത് കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനം 40ല്‍ നിന്ന് 31 ആക്കി കുറച്ചു. എന്നാല്‍ ജോഗി ഇവിടെ കൂടുതല്‍ വോട്ട് പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് മറ്റു പ്രദേശങ്ങളില്‍ കൂടുതല്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

പിന്നാക്ക വിഭാഗക്കാരുടെ വോട്ടുകള്‍ പതിവായി ലഭിച്ചിരുന്ന ബിജെപിക്ക് തിരിച്ചടിയാണ് ലഭിച്ചത്. ഈ വോട്ടുകള്‍ കോണ്‍ഗ്രസ് പെട്ടിയില്‍ വീണു. ജോഗിയുടെ സാന്നിധ്യം മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ് ശ്രദ്ധ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

ഒബിസി, സാഹു-കാമി വോട്ടുകളില്‍ എട്ട് ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് പിടിച്ചു. ഇത് സാധാരണ ബിജെപിക്കാണ് ലഭിക്കാറ്. ബിജെപിയുടെ വോട്ട് 9 ശതമാനം കുറയാനും ഇത് കാരണമായി. ഒബിസി വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ആ സമുദായത്തിലെ പ്രധാനികളെയാണ് കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത്. ഇത്തവണ മുഖ്യമന്ത്രിയും ഒബിസിക്കാരനായേക്കാം.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ വിജയം. പത്ത് ശതമാനം വോട്ട് ബിജെപിയേക്കാള്‍ കൂടുതല്‍ കിട്ടി. 90 അംഗ സഭയില്‍ കോണ്‍ഗ്രസിന് 68 സീറ്റ് കിട്ടി. ബിജെപിക്ക് 15, ജെസിസി-ബിഎസ്പി സഖ്യത്തിന് ഏഴ് സീറ്റും ലഭിച്ചു.

English summary
Chhattisgarh polls: Jogi factor did more good than harm for the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X