കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ അന്ധാളിച്ച് ബിജെപി; രമണ്‍സിങും ജോഗിയും വിയര്‍ക്കുന്നു, വോട്ടിങ് ശതമാനം

Google Oneindia Malayalam News

റായ്പൂര്‍: കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ച ഛത്തീസ്ഗഡില്‍ ബിജെപിക്ക് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി. കോണ്‍ഗ്രസ് വിമതന്‍ അജിത് ജോഗിയുടെ സാന്നിധ്യം തങ്ങള്‍ക്ക് ഗുണമാകുമെന്നാണ് ബിജെപി കരുതിയത്. എന്നാല്‍ അജിത് ജോഗി-ബിഎസ്പി സഖ്യം പാരയായത് ബിജെപിക്ക് തന്നെയാണ്. ബിജെപിയുടെ വോട്ടുകളാണ് ഇവര്‍ കൂടുതല്‍ പിടിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Raman

കര്‍ഷകരും ദളിത് സമൂഹവും എതിരായതാണ് ബിജെപിക്ക് തിരിച്ചടിയായത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് ഛത്തീസ്ഗഡ് ഭരിക്കുന്നത്. പത്ത് മണിവരെയുള്ള വോട്ടിങ് ശതമാനം തിരഞ്ഞെടുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് കോണ്‍ഗ്രസ് പുറത്തുവിട്ടു.

41.56 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടിയെന്നാണ് അവര്‍ പറയുന്നത്. ബിജെപിക്ക് 27 ശതമാനവും അജിത് ജോഗി-ബിഎസ്പി-മറ്റുള്ളവര്‍ 26 ശതമാനം വോട്ട് നേടി. നോട്ടയ്ക്ക് രണ്ടുശതമാനം വോട്ട് കിട്ടി. കോണ്‍ഗ്രസിന് അനുകൂലമായ വന്‍ തരംഗമുണ്ടായി എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

അജിത് ജോഗി ലീഡ് ചെയ്തിരുന്ന മര്‍വാഹി മണ്ഡലത്തില്‍ അദ്ദേഹം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിയാണ് ഈ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസാണ്. ചിത്രാകോട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ രമണ്‍ സിങ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഛത്തീസ്ഗഡില്‍ ലഭിച്ചിരിക്കുന്നത്.

Recommended Video

cmsvideo
കുതിരകച്ചവടത്തിന് കളമൊരുങ്ങുന്നു | News Of The Day | Oneindia Malayalam

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. മധ്യപ്രദേശില്‍ ആശങ്ക നിലനിര്‍ത്തിയാണ് വോട്ടിങ് ഫലം വരുന്നത്. കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നാണ് ഒടുവിലെ ചിത്രം. മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകും. തെലങ്കാനയില്‍ ടിആര്‍എസ് ഭരണം തുടരുമെന്ന് ഉറപ്പായി.

English summary
Chhattisgarh Election Results 2018: In Marwahi, ECI trends show Ajit Jogi at third position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X