തന്നെ കടിച്ച മൂര്‍ഖന്‍ പാന്പിന് കര്‍ഷകന്‍ കൊടുത്ത ശിക്ഷ
ഭോപ്പാല്‍: തന്നെ കടിച്ച് പാമ്പിനെ ജീവിതത്തില്‍ ഒരാളും ഇങ്ങനെ ശിക്ഷിച്ചിട്ടുണ്ടാകില്ല. കടിച്ച പാമ്പിനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു കര്‍ഷകന്‍. പാമ്പ് കടിയേറ്റിട്ടും ജീവന്‍ രക്ഷിയ്ക്കാന്‍ മാര്‍ഗങ്ങള്‍ തിരയാതെ പാമ്പിനെ തിരഞ്ഞ് പിടിച്ച് കെട്ടിയിട്ടാണ് കര്‍ഷകന്‍ സാഹസം കാട്ടിയത്.
ഛത്തീസ്ഗഡിലെ കാത്ഗര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലഹംഗ്ബാര ഗ്രാമത്തില്‍ ഞായാറാഴ്ചയാണ് സംഭവം നടന്നത്. നിലം ഉഴുതുകൊണ്ടിരിയ്ക്കുകയായിരുന്നു ലാല്‍ഹരിലാല്‍ എന്ന കര്‍ഷകന്‍.

ഇതിനിടെ ലാല്‍ഹരിലാലിനെ കടുത്ത വിഷമുള്ള മൂര്‍ഖന്‍ പാമ്പ് കടിച്ചു.കടിച്ച ഉടനെ തന്നെ പാമ്പ് രക്ഷപ്പെട്ടെങ്കിലും കലികയറിയ കര്‍ഷകന്‍ പാമ്പിനെ തിരഞ്ഞ് പിടിച്ച് തന്റെ വീട്ടുമുറ്റത്ത് കെട്ടിയിടുകയായിരുന്നു.പാമ്പിനെ കൊല്ലാതെ കെട്ടിയിട്ട കര്‍ഷകന്റെ പ്രവൃത്തിയില്‍ അന്തംവിട്ടിരിയ്ക്കുകയാണ് ഗ്രാമവാസികള്‍.












Click it and Unblock the Notifications