ഹോസ്റ്റലില്‍വെച്ച് പെണ്‍കുട്ടികളുടെ വസ്ത്രമഴിച്ചതായി ആരോപണം
ജാഷ്പുര്‍: ഛത്തീസ്ഗഡിലെ ജാഷ്പൂരിനടുത്ത് സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഗേള്‍സ് ഹോസ്റ്റ്ലിലെ മൂന്നു പെണ്‍കുട്ടികളെ വസ്ത്രമഴിച്ച് പീഡിപ്പിച്ചതായി പരാതി. പട്ടക്കേല വില്ലേജിലെ ബഗിച്ച ബ്ലോക്കിലാണ് സംഭവം. ഹോസ്റ്റര്‍ സൂപ്രണ്ടിന്റെ ഒരു ബന്ധു പെണ്‍കുട്ടികളെ ബലമായി വസ്ത്രമഴിപ്പിച്ച് പീഡിപ്പിച്ചതായാണ് ആരോപണം.
ഇതേ തുടര്‍ന്ന് പീഡനത്തിരയായ അഞ്ചാം ക്ലാസിലെ പെണ്‍കുട്ടികള്‍ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, കുട്ടികളോട് ഇക്കാര്യം പുറത്തുപറയരുതെന്നാണ് ചിലര്‍ ഭീഷണിപ്പെടുത്തിയത്. പരാതിയില്‍ നടപടിയൊന്നുമുണ്ടാകാത്തതോടെ പണ്‍കുട്ടികള്‍ സ്കൂളില്‍ നിന്നും ഗ്രാമത്തിലേ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.

സംഭവം അറിഞ്ഞ രക്ഷിതാക്കള്‍ നാട്ടുകാരുമായി എത്തി സ്കൂളില്‍ പ്രതിഷേധിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. കുറ്റക്കാര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കാനും ബന്ധുക്കള്‍ തീരുമാനിച്ചിട്ടുണ്ട്.
വൈകുന്നേരത്തിന് ശേഷം ഗേള്‍സ് ഹോസ്റ്റലിനകത്ത് പുരുഷന്മാരെ കടത്തിവിടരുതെന്നാണ് ചട്ടം. എന്നാല്‍ സൂപ്രണ്ടിന്റെ അനുമതിയോടുകൂടിയാണ് ബന്ധു ഹോസ്റ്റലില്‍ കടന്നതെന്നും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കിയതെന്നും പറയുന്നു. ഇതാദ്യമായല്ല ഇത്തരം സംഭവമുണ്ടാകുന്നതെന്നും പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications