വനിതാ ഗുസ്തി താരങ്ങളെ നോക്കി അശ്ലീലം; 77കാരനായ ബിജെപി എംപി പറഞ്ഞത്
റാഞ്ചി: വനിതാ ഗുസ്തി മത്സരത്തിന്റെ പരിപാടിക്കെത്തിയ ചത്തീസഗഢില്‍നിന്നുള്ള എം പിയും ബി ജെ പി നേതാവുമായ ബന്‍ഷിലാല്‍ മഹ്തോ അശ്ലീല പരാമര്‍ശം നടത്തിയതായി ആരോപണം. ഹിന്ദിയിലെ 'ടനാ ടന്‍' എന്ന പ്രയോഗമാണ് എംപി നടത്തിയത്. നിലവാരമുള്ളവര്‍ എന്ന അശ്ലീലച്ചിരിയോടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കോര്‍ബയിവല്‍നിന്നുള്ള ലോക്സഭാ എം പിയായ 77 കാരനായ ബന്‍ഷിലാല്‍ തന്റെ മണ്ഡലത്തില്‍ നടത്തിയ പരിപാടിയിലാണ് പങ്കെടുത്തത്. എംപിയുടെ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയവഴി വ്യാപകമായി പ്രചരിക്കുന്നത് ബിജെപിയെ നാണംകെടുത്തുകയാണ്. എംപിക്കെതിരെ നടപടിവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ മൗനം പാലിക്കുകയാണ്. ബിജെപി എംപിയുടെ ഇത്തരമൊരു പരാമര്‍ശം തീര്‍ത്തും നിര്‍ഭാഗ്യകരവും സ്ത്രീവിരുദ്ധവുമാണെന്ന് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് വൈസ് പ്രസിഡന്റ് അമിത് ജോഗി അഭിപ്രായപ്പെട്ടു. എംപിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications