കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം സൃഷ്ടിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍; എല്ലാവര്‍ക്കും 5700 രൂപ... ലോണല്ല വേണ്ടത് പണം- രാഹുല്‍

  • By Desk
Google Oneindia Malayalam News

റായ്പൂര്‍: ചരിത്രം സൃഷ്ടിച്ച് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. എല്ലാ കര്‍ഷകര്‍ക്കും നേരിട്ട് ബാങ്കിലേക്ക് പണം കൈമാറുന്ന പദ്ധതിക്ക് തുടക്കം. വീഡിയോകോണ്‍ഫറന്‍സ് വഴി ഇന്ന് നടന്ന ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുത്തു.

കേന്ദ്രത്തെ പരോക്ഷമായി പരിഹസിച്ചാണ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ സംസാരിച്ചത്. ജനങ്ങള്‍ പ്രതിസന്ധി നേരിടുന്ന വേളയില്‍ വായ്പയല്ല, പണമാണ് ജനങ്ങള്‍ക്ക് നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ 19 ലക്ഷം കര്‍ഷകര്‍ക്ക് 5700 രൂപ വീതം കൈമാറുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

 ആദ്യഘഡുവായി 1500 കോടി

ആദ്യഘഡുവായി 1500 കോടി

പദ്ധതിയുടെ ആദ്യഘഡുവായി 1500 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകള്‍ വഴി ഇന്ന് കൈമാറിയത്. രാജ്യത്തെ ജനങ്ങള്‍ക്ക് പണമാണ് ആവശ്യം. അതാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈമാറുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ടവരും തൊഴിലാളികളുമാണ് കൊറോണയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലോചിക്കേണ്ടി വന്നില്ല

ആലോചിക്കേണ്ടി വന്നില്ല

സംസ്ഥാനത്തെ ജനങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി. അതിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. പാവപ്പെട്ടവരുടെ ജീവിതം ജീവനും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാ ബദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജീവ് ഗാന്ധി കിസാന്‍ ന്യായ യോജന

രാജീവ് ഗാന്ധി കിസാന്‍ ന്യായ യോജന

രാജീവ് ഗാന്ധി കിസാന്‍ ന്യായ യോജന എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കര്‍ഷകര്‍ക്ക് പണം നേരിട്ട് ബാങ്കുകളിലെത്തിക്കുന്നതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ വിശദീകരിച്ചു. ബിപിഎല്‍, എസ്‌സി, എസ്ടി, ഓബിസി വിഭാഗത്തില്‍പ്പെട്ടവരാണ് പദ്ധതിയുടെ 90 ശതമാനം ഗുണഭോക്താക്കളെന്നും അദ്ദേഹം പറഞ്ഞു.

 അടുത്ത ഘട്ടത്തില്‍

അടുത്ത ഘട്ടത്തില്‍

പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഗ്രാമങ്ങളെ പാവപ്പെട്ട തൊഴിലാളികളെയും ഉള്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം. ചീഫ് സെക്രട്ടറിയുടെ കീഴില്‍ ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി രണ്ട് മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് പദ്ധതി വിപുലമാക്കുമെന്നും ബാഗല്‍ പറഞ്ഞു.

കേന്ദ്രം ഫണ്ട് മരവിപ്പിച്ചു

കേന്ദ്രം ഫണ്ട് മരവിപ്പിച്ചു

കേന്ദ്രസര്‍ക്കാര്‍ എംപിമാരുടെ ഫണ്ട് മരവിപ്പിച്ചിരിക്കുന്നു. ചില സംസ്ഥാനങ്ങള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരിക്കുന്നു. ഈ വേളയിലാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നേരിട്ട് പണമെത്തിക്കാന് കോടികള്‍ ചെലവഴിക്കുന്നതെന്ന് കാര്‍ഷിക മന്ത്രി രവീന്ദ്ര ചൗബെ പറഞ്ഞു.

ബിജെപി വിമര്‍ശനം കാര്യമാക്കുന്നില്ല

ബിജെപി വിമര്‍ശനം കാര്യമാക്കുന്നില്ല

കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം കര്‍ഷകര്‍ക്ക് 1815 രൂപയില്‍ കൂടുതല്‍ നേരിട്ട് നല്‍കാന്‍ പാടില്ല. ഈ സാഹചര്യത്തിലാണ് അതിനേക്കാള്‍ കൂടുതല്‍ പണം തങ്ങള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ ന്യായ് പദ്ധതിക്കെതിരായ ബിജെപിയുടെ വിമര്‍ശനം തള്ളിക്കളയുന്നുവെന്നും കാര്‍ഷിക മന്ത്രി രവീന്ദ്ര ചൗബെ പറഞ്ഞു.

സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...

മോദിക്കെതിരെ സോണിയ ഗാന്ധിയുടെ വന്‍ ഒരുക്കം; കൂടെയുണ്ടെന്ന് ഉദ്ധവ് താക്കറെ, വെള്ളിയാഴ്ച യോഗംമോദിക്കെതിരെ സോണിയ ഗാന്ധിയുടെ വന്‍ ഒരുക്കം; കൂടെയുണ്ടെന്ന് ഉദ്ധവ് താക്കറെ, വെള്ളിയാഴ്ച യോഗം

ഇന്ത്യയുടെ മുറത്തില്‍ കൊത്തി നേപ്പാള്‍; പുതിയ ഭൂപടം തയ്യാറാക്കി, കൊറോണയും... തിരിച്ചടിച്ച് കേന്ദ്രംഇന്ത്യയുടെ മുറത്തില്‍ കൊത്തി നേപ്പാള്‍; പുതിയ ഭൂപടം തയ്യാറാക്കി, കൊറോണയും... തിരിച്ചടിച്ച് കേന്ദ്രം

English summary
Chhattisgarh Government Launches Nyay Scheme for Farmers; Each one get RS 5700
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X