കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോലീസിന്റെയും കലക്ടറുടെയും കോളറിൽ കയറി പിടിക്കൂ'; വലിയ രാഷ്ട്രീയക്കാരനാകാൻ മന്ത്രിയുടെ നിർദേശം!

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയക്കാരനാകാൻ എന്താണ് വഴി? എങ്ങിനെ വലിയ രാഷ്ട്രീയക്കാരനാകാം? പലർക്കുമുണ്ടാകുന്ന ചോദ്യങ്ങളാണിത്. എന്നാൽ വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറഞ്ഞിരിക്കുകയാണ് ചത്തീസ്ഗഡ് മന്ത്രി കവാസി ലഖ്മ. പൊലീസിന്റേയും കളക്ടറുടേയും കോളറില്‍ കയറിപ്പിടിക്കുകയാണ് രാഷ്ട്രീയക്കാരനാവാനുള്ള ആദ്യവഴിയെന്നായിരുന്നു മന്ത്രിയുടെ മറുപടി.

<strong>Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!</strong>Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!

അധ്യാപക ദിനത്തില്‍ സുക്മ ജില്ലയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ വൈറലായത്. സംഭവം വിവാദമായതോടെ താൻ ഉദ്ദേശിച്ചത് വളച്ചൊടിക്കുകയാണ് ചെയ്തതെന്നാണ് മന്ത്രിയുടെ വിശദീകരണം.

Kawasi Lakhma

ചത്തീസ്ഗഡിലെ എക്‌സൈസ്, വ്യവസായ വകുപ്പ് മന്ത്രിയാണ് കവാസി ലഖ്മ. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം അഞ്ച് തവണ എംഎൽഎ ആയ വ്യക്തിയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരുന്ന് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി. ഇതിനിടെയാണ് ഒരു കുട്ടി എഴുന്നേറ്റ് നിന്ന് എങ്ങനെ ഒരു നല്ല രാഷ്ട്രീയക്കാരനാകാം എന്ന ചോദ്യം മന്ത്രിയോട് ചോദിക്കുന്നത്.

എന്നാല്‍ വീഡിയോ പുറത്തായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. എസ്പി എന്നോ കളക്ടര്‍ എന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും എങ്ങനെ നല്ല രാഷ്ട്രീയക്കാരനാകാം എന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് നന്നായി പഠിക്കുകയും പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളില്‍ ഇടപെടുകയും ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്താല്‍ മാത്രമേ നല്ല പൊതുപ്രവര്‍ത്തകനാകാന്‍ കഴിയുള്ളൂ എന്നാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

English summary
Chhattisgarh industries minister Kawasi Lakhma's controversial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X