Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഹിതബന്ധം; ഭാര്യയെയും രണ്ടുകുട്ടികളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

ബലോദ ബസാര്‍: ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയ യുവാവിനെ ആത്സമഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ ബലോദ ബസാറിനടുത്താണ് സംഭവം. അമേര ഗ്രാമത്തിലെ രാധ(30), മകള്‍ ശകുന്തള (13), മകന്‍ അഖിലേഷ് (6) എന്നിവരെയാണ് കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. രാധയുടെ ഭര്‍ത്താവ് സുരേന്ദ്രയെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

ഭാര്യയെയും മക്കളെയും വെടിവെച്ചു കൊലപ്പെടുത്തകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം. വ്യാഴാഴ്ച രാവിലെ നേരം പുലര്‍ന്നിട്ടും വീട്ടിനകത്തുനിന്നും ആളനക്കം കേള്‍ക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അമ്മയെയും മക്കളെയും കൊല്ലപ്പെട്ട നിലയില്‍ അയല്‍ക്കാര്‍ കണ്ടത്. പിന്നീട് നടന്ന തിരച്ചിലില്‍ സുരേന്ദ്രയെയും കണ്ടെത്തി.

hang-rope

അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തിയശേഷം വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും കിടക്കയില്‍വെച്ചുതന്നെയാണ് കൊലപ്പെടുത്തിയത്. കാണാതായ സുരേന്ദ്രയ്ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ രാത്രി അയാളെ അമേര ഗ്രാമത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ സുരേന്ദ്രയ്ക്കുണ്ടായ അവിഹിത ബന്ധമാണ് കൂട്ടക്കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് പറയുന്നു. ഒരു യുവതിയുമായി ഇയാള്‍ക്കുണ്ടായ ബന്ധത്തെ ഭാര്യ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ വഴക്ക് പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+