ഭാര്യയുടെ അസുഖം മന്ത്രവാദംമൂലം; അമ്മാവനെയും ഭാര്യയെയും യുവാവ് കൊലപ്പെടുത്തി
റായ്പൂര്‍: തന്റെ ഭാര്യയുടെ അസുഖത്തിന് കാരണമായത് മന്ത്രവാദമാണെന്ന് സംശയിച്ച് യുവാവ് അമ്മാവനെയും അമ്മാവന്റെ ഭാര്യയെയും കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലാണ് സംഭവം. കൊലപാതകത്തില്‍ 45 വയസ് പ്രായമുള്ള ലന്‍ദ്രു റാമിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമായിരുന്നു സംഭവം.
കദ്രാദാരി ഗ്രാമത്തിലുള്ള അമ്മാവന്‍ ബിഷുന്‍ റാമും(60), അമ്മാവന്റെ ഭാര്യ വസന്തി റായി(48)യുമാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും വീട്ടിലെത്തി ലന്‍ദ്രു ഇവരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ആദ്യ പോകാന്‍ വിസമ്മതിച്ച അമ്മാവന്‍പിന്നീട് സമ്മതിച്ചു. യാത്രാമധ്യേ മന്ത്രവാദത്തിന്റെ പേരില്‍ മൂവരും തമ്മില്‍ വഴക്കുണ്ടായി.

വഴക്കിനിടെ വടിയെടുത്ത് ലന്‍ദ്രു ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ചായിരുന്നു കൊലപാതകം. ഇതിനുശേഷം റായ്പൂരിലേക്ക് രക്ഷപ്പെട്ടെങ്കിലും ഇവിടെവെച്ച് പോലീസ് പിടിയിലായി. ഭാര്യയുടെ അസുഖത്തിന് ഉത്തരവാദി അമ്മാവന്റെ മന്ത്രവാദമാണെന്ന് സംശയിച്ചായിരുന്നു കൊലപാതകം. ഇക്കാര്യം യുവാവ് പോലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications