ഛത്തിസ്ഗഡിൽ ഫാക്ടറിയിലെ ചിമ്മിനി തകർന്ന് അപകടം; 25ലധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
മുംഗേലി: ഛത്തിസ്ഗഡിലെ മുംഗേലി ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന കുസും പ്ലാന്റിൽ ചിമ്മിനി തകർന്ന് 25 ലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. 9 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സ്ഥിരീകരിച്ചിട്ടില്ല.
സർഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ റാംബോഡ് ഏരിയയിലാണ് സംഭവം. അപകടം നടക്കുമ്പോൾ പ്ലാന്റിന്റെ ഇരുമ്പ് പൈപ്പുകൾ നിർമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തെക്കുറിച്ചുള്ള വിവവരം ലഭിച്ച ഉടൻ തന്നെ ലോക്കൽ പോലീസ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബിലാസ്പൂർ, പേന്ദ്ര, റായ്ഗഡ്. ജഞ്ജഗൻ - ചമ്പ തുടങ്ങിയ അയൽ ജില്ലകളിൽ നിന്നുമുള്ള ദുരന്ത നിവാരണ സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നാട്ടുകാരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് ജില്ലയിലെ എല്ലാ ആശുപത്രികളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സമീപ പ്രദേശങ്ങളിൽ നിന്നുള്ള ജില്ലാ ഭരണകൂട സംഘങ്ങളും സ്ഥലത്ത് എത്തയിട്ടുണ്ട്.












Click it and Unblock the Notifications