കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎക്ക് പിന്നാലെ എന്‍ഐഎ നിയമവും കോടതി കയറുന്നു; റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 2008ലെ എന്‍ഐഎ നിയമത്തിനെതിരെ ആദ്യമായി കോടതിയിലെത്തുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. നിയമം ഭരണഘടാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Bhu

കഴിഞ്ഞദിവസം പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിന്റെ ഹര്‍ജി. ഭരണഘടനയുടെ 131 വകുപ്പ് പ്രകാരമാണ് കേരളം സുപ്രീംകോടതിയിലെത്തിയത്. ഇതേ വകുപ്പ് പ്രകാരം തന്നെയാണ് ഛത്തീസ്ഗഡ് സര്‍ക്കാരും എന്‍ഐഎ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

'കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം''കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം'

കേന്ദ്രസര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഭരണഘടനയിലെ വകുപ്പാണ് ആര്‍ട്ടിക്കിള്‍ 131. സംസ്ഥാനത്തിന്റെ അധികാരം കവരുന്നതാണ് എന്‍ഐഎ നിയമം എന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

ഇറാന്‍ യുദ്ധതന്ത്രം മാറ്റി? യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റുകള്‍, 'ഇനി ഞങ്ങളുടെ ഊഴം'ഇറാന്‍ യുദ്ധതന്ത്രം മാറ്റി? യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റുകള്‍, 'ഇനി ഞങ്ങളുടെ ഊഴം'

സംസ്ഥാനത്തെ ഏജന്‍സികളുടെ പരിധിയിലുള്ള കേസുകള്‍ പോലും സ്വയം ഏറ്റെടുക്കാന്‍ എന്‍ഐഎക്ക് സാധിക്കുന്നു. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് ഇടപെടാനുള്ള സൗകര്യം ഒരുക്കുന്നത് ഉചിതമല്ലെന്നും ഹര്‍ജിയില്‍ ബോധിപ്പിക്കുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന സംസ്ഥാനങ്ങളുടെ പരമാധികാരം ലംഘിക്കുന്നതാണ് എന്‍ഐഎ നിയമം എന്നും ഛത്തീസ്ഗഡ് സര്‍ക്കാര്‍ പറയുന്നു.

Recommended Video

cmsvideo
UP govt Begins Process To Implement New Citizenship Law | Oneindia Malayalam

യുപിഎ സര്‍ക്കാരിന്റെ കാലത്താണ് എന്‍ഐഎ നിയമം കൊണ്ടുവന്നത്. അന്നുതന്നെ ചില രാഷ്ട്രീയ കക്ഷികള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരം നല്‍കി ഭേദഗതി കൊണ്ടുവന്നിരുന്നു.

English summary
Chhattisgarh moves Supreme court against NIA Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X