ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി; വിഷ്ണു ദേവ് സായ് നയിക്കും
റായ്പൂര്‍: അനിശ്ചിതത്വത്തിനും നീണ്ട ചര്‍ച്ചകള്‍ക്കും ശേഷം ഛത്തീസ്ഗഡില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിഷ്ണു ദേവ് സായ് ആണ് മുഖ്യമന്ത്രിയാകുക. റായ്പൂരില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ പാര്‍ട്ടി ലീഡറായി സായിയെ തിരഞ്ഞെടുത്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നത്. 54 സീറ്റ് നേടി ബിജെപി ഭരണം പിടിച്ചിരുന്നു. ഒന്നിലേറെ പേര് മുഖ്യമന്ത്രി പദവയിലക്ക് നോട്ടമിട്ടതിനാല്‍ ബിജെപി നേതൃത്വം വെട്ടിലായി. തുടര്‍ന്ന് ദേശീയ നേതൃത്വം നടത്തിയ വിശദമായ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമെടുത്തതും എംഎല്‍എമാര്‍ സായിയെ തിരഞ്ഞെടുത്തതും.

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ഛത്തീസ്ഗഡില്‍ ഇത്തവണ ബിജെപി തിരഞ്ഞെടുപ്പ് നേരിട്ടത്. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങിനെ അവസാന നിമിഷം സ്ഥാനാര്‍ഥിയാക്കുകയും ചെയ്തിരുന്നു. ഇതോടെ രമണ്‍ സിങ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹം പരന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളും അസ്ഥാനത്താക്കിയാണ് വിഷ്ണു ദേവ് സായി മുഖ്യമന്ത്രിയാകുന്നത്.
കുന്‍കുരി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് വിഷ്ണു ദേവ് സായ് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനാണ്. സംസ്ഥാനത്തെ അറിയപ്പെട്ട ആദിവാസി നേതാവാണ്. ആദിവാസി വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഈ വിഭാഗത്തില്‍ നിന്ന് ബിജെപി മുഖ്യമന്ത്രിയെ തീരുമാനിച്ചാല്‍ വിഷ്ണു ദേവ് സായി ആകും മുഖ്യമന്ത്രിയാകുക എന്ന് ചര്‍ച്ചയുണ്ടായിരുന്നു.
ഒന്നാം മോദി സര്‍ക്കാര്‍ ഉരുക്ക് സഹമന്ത്രിയായിരുന്നു വിഷ്ണു ദേവ് സായ്. 16ാം ലോക്സഭയില്‍ റായ്ഗഡ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതല്‍ രണ്ട് വര്‍ഷം ഛത്തീസ്ഗഡ് ബിജെപിയുടെ അധ്യക്ഷനായിരുന്നു. ആദിവാസി-പിന്നാക്ക വിഭാഗത്തെ കൂടുതല്‍ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ സഹായിക്കുന്നതാണ് ബിജെപിയുടെ പുതിയ തീരുമാനം.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. മധ്യപ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിക്കുകയായിരുന്നു ബിജെപി. എന്നാല്‍ മൂന്നിടത്തും മുഖ്യമന്ത്രിമാരെ നിശ്ചയിക്കാന്‍ വൈകിയത് ബിജെപിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയാക്കി.
മധ്യപ്രദേശിലും രാജസ്ഥാനിലും വൈകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന. എന്നാല്‍ ഒന്നിലധികം നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമുള്ളവരുണ്ട് എന്നതാണ് ഇരു സംസ്ഥാനത്തും ബിജെപിയെ വെട്ടിലാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ നേതാക്കളെ പിണക്കാതെയുള്ള തീരുമാനം എടുക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം












Click it and Unblock the Notifications