Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത സുരക്ഷയ്ക്കിടെ വോട്ടെടുപ്പ് പുരോഗമിക്കുന്നു

റായ്പ്പൂര്‍: ഛത്തീസ്ഗഢിലെ 18 നിയോജക മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ 13 മണ്ഡലങ്ങളും മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബാസ്തര്‍ മേഖലയിലാണ്. നവംബര്‍ 11 തിങ്കളാഴ്ച രാവിലെ ഏഴ് മണിയ്ക്ക് തന്നെ മാവേയിസ്റ്റ് സ്വാധീന മേഖലയിലെ വോട്ടെടുപ്പ് ആരംഭിച്ചു. കാംഗറിലും സിതിരം മേഖലയിലും മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് വേണ്ടിയാണ് സമയം രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് മൂന്ന് മണിവരെ ക്രമീകരിച്ചത്.

മറ്റ് അഞ്ച് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് എട്ട് മണിമുതലാണ് ആരംഭിയ്ക്കുന്നത്.മാവോയിസ്റ്റ് സ്വാധീന മേഖലയില്‍ ആക്രമണ സാധ്യത കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് സമയം രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് മൂന്ന് മണിവരെ ക്രമീകരിച്ചത്. മിക്ക പോളിംഗ് ബൂത്തുകളും കാട്ടിനുള്ളിലും വിജനമായ പ്രദേശങ്ങളിലുമാണ്.

Election

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിയ്ക്കണമെന്ന് മാവോയിസ്റ്റ് ആഹ്വാനമുണ്ടായിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഒന്നേകാല്‍ ലക്ഷം സുരക്ഷാ ഭടന്മാരെയാണ് തെരഞ്ഞെടുപ്പിനായി നിയോഗിച്ചിരിയ്ക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയം മുഖ്യമന്ത്രിയുമായ രമണ്‍ സിംഗ് ആണ് ഇന്ന് (നവംബര്‍ 11) ജനവിധി തേടുന്നവരില്‍ പ്രമുഖന്‍.

നഗര പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ജഗ്ദല്‍പൂര്‍, കാംഗര്‍ എന്നിവിടങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. നഗരങ്ങളില്‍ വോട്ട് ചെയ്യാനെത്തുന്നവരില്‍ അധികവും സ്ത്രീകളും യുവാക്കളുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+