ഛത്തീസ്ഗഢില്‍ 67 ശതമാനം പോളിംഗ്
റായ്പൂര്‍: നക്സല്‍ ഭീഷണിയ്ക്കിടയിലും ഛത്തീസ്ഗഢില്‍ 67 ശതമാനം പേര് തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തി. കനത്ത സുരക്ഷയ്ക്കിടെയാണ് നവംബര്‍ 11 ന് ഛത്തീസ്ഗഢിലെ 18 മണ്ഡലങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് ബഹിഷ്കരിയ്ക്കണമെന്ന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു.
നക്സല്‍ സ്വാധീന മേഖലയായ ബസ്തറില്‍ മെച്ചപ്പെട്ട വോട്ടിംഗ് തന്നെയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ നക്സല്‍ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു. വോട്ട് ബഹിഷ്കരിയ്ക്കാനുള്ള നക്സല്‍ ആഹ്വാനത്തെ വെല്ലുവിളിയ്ക്കുന്ന തരത്തിലായിരുന്നു നക്സല്‍ സ്വാധീന മേഖലയിലെ പോളിംഗ്.

വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേയ്ക്ക് എത്താന്‍ ഗ്രാമവാസികള്‍ക്ക് ഭയമില്ലെന്നും തങ്ങളുടെ വോട്ടവകാശം അവര്‍ വിനിയോഗിച്ചുവെന്നും ഒരു ദര്‍ഭ സ്വദേശി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായി ബസ്തറില്‍ കനത്ത സുരക്ഷയ്ക്കിടയിലും നൂറുകണക്കിന് ജനങ്ങളാണ് വോട്ട് ചെയ്യാനെത്തിയത്.
ബസ്തറിലെ 12 നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്തുന്നതിന് വേണ്ടി മാത്രം 8,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പോളിംഗ് ശതമാനം ഉയര്‍ന്നത് ശുഭ സൂചനയാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു. ബിജെപിയുടെ സ്വാധീന മേഖലയാണ് ബസ്തര്‍. 2008 ല്‍ ബാസ്തറിലെ 12 മണ്ഡലങ്ങളില്‍ 11 ലും ബിജെപിയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് നടന്ന മറ്റ് ആറ് മണ്ഡലങ്ങളിലും ബിജെപിയ്ക്ക് വിജയ പ്രതീക്ഷയുണ്ടെന്ന് രമണ്‍ സിംഗ് പറഞ്ഞു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications