കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം; ബിജെപിയുടെ ഉറക്കം പോയി, വാജ്‌പേയിയുടെ മരുമകള്‍ സ്ഥാനാര്‍ഥി!!

Google Oneindia Malayalam News

ദില്ലി: ബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കമാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നടത്തിയത്. മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സുപ്രധാന നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകളെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിപ്പിക്കുന്നു. അതും മുഖ്യമന്ത്രി രമണ്‍ സിങിനെതിരെ.

ഉറച്ച മണ്ഡലമായതിനാല്‍ പ്രചാരണത്തില്‍ മുഴുസമയം മുഖ്യമന്ത്രി ചെലവഴിക്കാത്ത മണ്ഡലമായിരുന്നു ഇത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ ബിജെപി അങ്കലാപ്പിലാണ്. വോട്ട് കുറഞ്ഞാല്‍ നാണക്കേടാണ്, പരാജയപ്പെട്ടാല്‍ അതിലേറെ മാനക്കേടും. വിശദാംശങ്ങള്‍....

 ബിജെപിയുടെ ഉറച്ച മണ്ഡലം

ബിജെപിയുടെ ഉറച്ച മണ്ഡലം

ബിജെപിയുടെ ഉറച്ച മണ്ഡലമാണ് രാജ്‌നന്ത്ഗാവ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് വര്‍ഷങ്ങളായി വിജയിച്ചുപോരുന്ന മണ്ഡലം. ഈ മണ്ഡലം എന്നും ബിജെപിയെ മാത്രമേ പിന്തുണയ്ക്കൂവെന്നാണ് പാര്‍ട്ടി നേതാക്കള്‍ കരുതിയത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സംസ്ഥാനത്തെ എല്ലാ മണ്ഡലത്തിലും പ്രചാരണത്തിന് എത്തുകയും ചെയ്തിരുന്നു.

തോറ്റതിന് തുല്യമാകും

തോറ്റതിന് തുല്യമാകും

എന്നാല്‍ ഇപ്പോള്‍ മറ്റു മണ്ഡലങ്ങളില്‍ പ്രചാരണത്തിന് പോകുന്നതിന് മുഖ്യമന്ത്രിക്ക് സമയമില്ലാത്ത അവസ്ഥയാണ്. കാരണം കോണ്‍ഗ്രസ് നിര്‍ത്തിരിക്കുന്നത് ശക്തയായ സ്ഥാനാര്‍ഥിയെ. രമണ്‍ സിങിന് പരാജയപ്പെടുമെന്ന ആശങ്കയില്ല. എന്നാല്‍ വോട്ട് കുറഞ്ഞേക്കാം. അതാകട്ടെ തോറ്റതിന് തുല്യമാകുകയും ചെയ്യും. മറ്റു മണ്ഡലങ്ങളിലെ പല പ്രചാരണ പരിപാടികളും മുഖ്യമന്ത്രി ഒഴിവാക്കി.

വാജ്‌പേയിയുടെ മരുമകള്‍

വാജ്‌പേയിയുടെ മരുമകള്‍

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകള്‍ കരുണ ശുക്ലയെയാണ് കോണ്‍ഗ്രസ് രാജ്‌നന്തന്‍ഗാവില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ശക്തയായ സ്ഥാനാര്‍ഥിയെ നിര്‍ത്തുക മാത്രമല്ല കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിജെപിയുടെയും മുഖ്യമന്ത്രിയുടെയും ഉറക്കം കളയുക എന്ന ലക്ഷ്യവുമുണ്ട്.

കരുണ ശുക്ലയുടെ പ്രചാരണ വിഷയം

കരുണ ശുക്ലയുടെ പ്രചാരണ വിഷയം

വാജ്‌പേയിയുടെ പാരമ്പര്യം ആര്‍ക്കാണ് എന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പ്രധാന വിഷയം. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ വാജ്‌പേയിയെയും അദ്വാനിയെയും ബിജെപിയുടെ നിലവിലെ നേതാക്കള്‍ അകറ്റി നിര്‍ത്തിയിരിക്കുന്നുവെന്നാണ് ശുക്ല പ്രധാനമായും പ്രചാരണ വിഷയമാക്കുന്നത്.

ചിതാഭസ്മം എവിടെ

ചിതാഭസ്മം എവിടെ

ശുക്ലയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് വന്‍ പ്രചാരണമാണ് ബിജെപിക്കെതിരെ നടത്തുന്നത്. വാജ്‌പേയിയുടെ ചിതാഭസ്മ ബിജെപി എല്ലാ സംസ്ഥാനങ്ങളിലേക്കും അയച്ചുകൊടുത്തിരുന്നു. ഛത്തീസ്ഗഡിലെ ബിജെപി ആസ്ഥാനത്തും എത്തി. എന്നാല്‍ രാജ്യത്തുടനീളം ബിജെപി നേതാക്കള്‍ ആചാരങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഛത്തീസ്ഗഡില്‍ ഒരു പരിപാടിയും സംഘടിപ്പിച്ചില്ല.

ബിജെപിയുടെ അനാദരവ്

ബിജെപിയുടെ അനാദരവ്

റായ്പൂരിലെ ബിജെപി ആസ്ഥാനത്തേക്ക് ശുക്ലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് സംഘടിപ്പിച്ചു. വാജ്‌പേയിയുടെ ചിതാഭസ്മ കുംഭം തങ്ങള്‍ക്ക് കൈമാറണമെന്നായിരുന്നു ആവശ്യം. ആചാരങ്ങള്‍ നടത്താന്‍ യോഗ്യതയുള്ളത് തങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചു. ഹിന്ദു ആചാരത്തെ മാത്രമല്ല, വാജ്‌പേയിയോടും ബിജെപി അനാദരവ് കാട്ടിയെന്ന് ശുക്ല കുറ്റപ്പെടുത്തി.

 ആരായിരുന്നു കരുണ ശുക്ല

ആരായിരുന്നു കരുണ ശുക്ല

കരുണ ശുക്ല 30 വര്‍ഷത്തോളം ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2014ലാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. ബിജെപിയുടെ പ്രധാന പദവികള്‍ അവര്‍ വഹിച്ചിരുന്നു. ഛത്തീസ്ഗഡിലെ വനിതാ വിഭാഗത്തിന്റെ നേതൃത്വവും ശുക്ലക്കായിരുന്നു. ജന്‍ജ്ഗീര്‍ മണ്ഡലത്തില്‍ നിന്ന് 2004ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009ല്‍ കോര്‍ബയില്‍ തോറ്റു.

2014ലെ തോല്‍വി

2014ലെ തോല്‍വി

2014ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിലാസ്പൂര്‍ മണ്ഡലത്തില്‍ ലോക്‌സഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിലാസ്പൂര്‍ ബിജെപിയുടെ ശക്തികേന്ദ്രമാണ്. 1996ലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അവസാനമായി ഇവിടെ ജയിച്ചത്. തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുക്ലയെ മല്‍സരിപ്പിച്ചതെങ്കിലും പരാജയമായിരുന്നു ഫലം.

ബിജെപി വോട്ടില്‍ വിള്ളലുണ്ടാക്കുക

ബിജെപി വോട്ടില്‍ വിള്ളലുണ്ടാക്കുക

ഇത്തവണ കരുണ ശുക്ല മല്‍സരിക്കുന്ന മണ്ഡലവും ബിജെപിയുടെ ശക്തി കേന്ദ്രമാണ്. മുഖ്യമന്ത്രി രമണ്‍ സിങ് ഏറെ കാലമായി ജയിച്ചുപോരുന്ന മണ്ഡലം. ഇവിടെ ബിജെപി വോട്ടില്‍ വിള്ളലുണ്ടാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. മാത്രമല്ല, മുഖ്യമന്ത്രി സംസ്ഥാന വ്യാപകമായ പ്രചാരണം നടത്തുന്നത് തടയുകയും കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്.

കരുണ ശുക്ല പറയുന്നു

കരുണ ശുക്ല പറയുന്നു

മുഖ്യമന്ത്രി തന്നെ സഹോദരി എന്നാണ് വിളിക്കുന്നത്. വാജ്‌പേയിയുടെ ആശയമാണ് പിന്തുടരുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ വാജ്‌പേയിയുടെ അധ്യാപനങ്ങളില്‍ നിന്ന് ബിജെപി എന്നോ അകന്ന് പോയിരിക്കുന്നു. മുഖ്യമന്ത്രിയും ബിജെപി നേതാക്കളും ഇരട്ട നിലപാടാണ് സ്വീകരിക്കുന്നത്- കരുണ ശുക്ല മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ പറഞ്ഞു.

തിരിച്ചുപിടിക്കാന്‍ സാധിക്കും

തിരിച്ചുപിടിക്കാന്‍ സാധിക്കും

ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് കരുണ ശുക്ലയുടെ അനനുയായികള്‍ കരുതുന്നത്. 1999 ആവര്‍ത്തിക്കുമെന്ന് അവര്‍ പറയുന്നു. രാജ്‌നന്തഗാവ് ലോക്‌സഭാ മണ്ഡലത്തില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി മോത്തിലാല്‍ വോറ പരാജയപ്പെട്ടത് 1999ലാണ്. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. ഡോ. സിങാണ് അന്ന് ജയിച്ചത്.

ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍; സനല്‍കുമാര്‍ കേസിലെ പ്രതി... കല്ലമ്പലത്തെ വീട്ടില്‍ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍; സനല്‍കുമാര്‍ കേസിലെ പ്രതി... കല്ലമ്പലത്തെ വീട്ടില്‍

English summary
Karuna Shukla, PM Vajpayee's Niece, Fronts Congress' Plan In Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X