കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാവും..... സാധ്യത അഞ്ച് പേര്‍ക്ക്... ഇവരില്‍ ആരുമാകാം

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ അപ്രതീക്ഷിത വിജയം നേടിയിരിക്കുകയാണ് കോണ്‍ഗ്രസ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരിക്കുകയാണ് അവര്‍. എടുത്ത് കാണിക്കാന്‍ നേതാക്കള്‍ ഇല്ലാതിരുന്നിട്ടും കോണ്‍ഗ്രസ് നേടിയ വിജയം മിന്നുന്നതാണ്. അതേസമയം കോണ്‍ഗ്രസ് ക്യാമ്പില്‍ മുഖ്യമന്ത്രിമാര്‍ ആരാകും എന്നത് സംബന്ധിച്ച് ചര്‍ച്ചകളും ആരംഭിച്ചിരിക്കുകയാണ്. അഞ്ച് പേര്‍ക്കാണ് ഇതിന് സാധ്യത പ്രവചിക്കപ്പെടുന്നത്.

ഇതുവരെ ചിത്രത്തില്‍ ഉണ്ടായിരുന്ന ഒരു നേതാവ് മാത്രമാണ് മുഖ്യമന്ത്രി പട്ടികയില്‍ ഉള്ളത്. ഭൂപേഷ് ഭാഗല്‍ മുതല്‍ കരുണ ശുക്ല വരയെുള്ളവര്‍ ഈ പട്ടികയില്‍ ഉണ്ട്. അതുകൊണ്ട് കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ഒരുപോലെ പിന്തുണയ്ക്കുന്ന നേതാവിനായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നറുക്ക് വീഴുക.

ഭൂപേഷ് ഭാഗല്‍

ഭൂപേഷ് ഭാഗല്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ഭാഗലിനാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സംസ്ഥാന അധ്യക്ഷന്‍ പദവി അദ്ദേഹത്തിന് വളരെ ഗുണം ചെയ്യും. നേരത്തെ മധ്യപ്രദേശ് വിഭജിക്കുന്നതിന് മുമ്പ് ഭാഗല്‍ അവിടെ മന്ത്രിയായിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അവിടെയും മന്ത്രിയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയത് ഭാഗലിന്റെ നേതൃത്വത്തിലാണ്. എന്നാല്‍ സെക്‌സ് സിഡി കേസ് അദ്ദേഹത്തിന് വലിയ തിരിച്ചടിയാകും.

ടിഎസ് സിംഗ്

ടിഎസ് സിംഗ്

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ടിഎസ് സിംഗ്. അംബികാപൂരില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. സംസ്ഥാനത്തെ പല മേഖലകളിലും അദ്ദേഹം സ്വാധീന ശക്തിയുള്ള നേതാവാണ്. അതുകൊണ്ട് തന്നെ സിംഗിന് വലിയ സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കും ദേശീയ തലത്തിലെ മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം പല തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി വര്‍ധിപ്പിച്ചതില്‍ നിര്‍ണായക പങ്കും സിംഗിനാണ്.

താംരാധ്വാജ് സാഹു

താംരാധ്വാജ് സാഹു

താംരാധ്വാജ് സാഹു മുകളില്‍ പറഞ്ഞ രണ്ട് നേതാക്കളേക്കാളും പ്രമുഖനായ നേതാവാണ്. സംസ്ഥാനത്ത് അദ്ദേഹം അറിയപ്പെടുന്ന ഒബിസി നേതാവാണ്. ഇത്തവണ കോണ്‍ഗ്രസിന്റെ വിജയമുറപ്പിച്ചത് ഒബിസി വോട്ടുകളാണ്. അതുകൊണ്ട് ഒബിസി വിഭാഗത്തെ തള്ളിക്കളയാന്‍ ദേശീയ നേതൃത്വത്തിന് സാധിക്കില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഒബിസി യൂണിറ്റിന്റെ അധ്യക്ഷനാണ് അദ്ദേഹം. ദുര്‍ഗിലെ എംപിയാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിയുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ്.

ചരണ്‍ ദാസ് മഹന്ദ്

ചരണ്‍ ദാസ് മഹന്ദ്

ചരണ്‍ ദാസാണ് സാധ്യതയുള്ള പ്രമുഖന്‍. സംസ്ഥാനത്തെ ഏറ്റവും പരിചയസമ്പത്തുള്ള നേതാവെന്നാണ് അദ്ദേഹത്തിനുള്ള വിശേഷണം. നേരത്തെ സംസ്ഥാന വിഭജനത്തിന് മുമ്പ് മധ്യപ്രദേശില്‍ മന്ത്രിയായിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നീ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേപോലെ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം. രാഹുലിന്റെ അടുപ്പക്കാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്.

കരുണ ശുക്ല

കരുണ ശുക്ല

കരുണ ശുക്ലയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് വളരെ കുറച്ച് സാധ്യത മാത്രമാണ് ഉള്ളത്. രാജ്‌നന്ദ്ഗാവില്‍ മുഖ്യമന്ത്രി രമണ്‍ സിംഗിനെ അട്ടിമറിച്ചതാണ് അവര്‍ക്കുള്ള മുന്‍തൂക്കം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകള്‍ എന്ന വിശേഷണവും അവര്‍ക്കുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഇവര്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത്. ബിജെപി വാജ്‌പേയുടെ മരണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ഇവര്‍ തുറന്നടിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ ദേശീയ നേതൃത്വം ഇവരെ തിരഞ്ഞെടുക്കാന്‍ കാരണമാകും.

തെലങ്കാനയില്‍ കെസിആര്‍ വിപ്ലവം; ഭരണവിരുദ്ധ വികാരമില്ലാത്ത ഏക സംസ്ഥാനമായി തെലങ്കാനതെലങ്കാനയില്‍ കെസിആര്‍ വിപ്ലവം; ഭരണവിരുദ്ധ വികാരമില്ലാത്ത ഏക സംസ്ഥാനമായി തെലങ്കാന

മിസോറാമില്‍ ബിജെപി അക്കൗണ്ട് തുറന്നു; കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം, എംഎന്‍എഫ് അധികാരത്തില്‍മിസോറാമില്‍ ബിജെപി അക്കൗണ്ട് തുറന്നു; കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം, എംഎന്‍എഫ് അധികാരത്തില്‍

English summary
chhattisgarhs next cm one of these 5 could get the post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X