കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ വെല്ലുവളിച്ച അജിത് ജോഗിക്ക് തിരിച്ചടി; ഒറ്റയടിക്ക് കോണ്‍ഗ്രസിലേക്ക് പോയത് 6 നേതാക്കള്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസിനെ വെല്ലു വിളിച്ച പാർട്ടിക്ക് തിരിച്ചടി | Oneindia Malayalam

റായ്പൂര്‍: കോണ്‍ഗ്രസ് നേതൃത്വം പോലും പ്രതീക്ഷിക്കാത്ത ഉജ്ജ്വല വിജയമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേടിയത്. ആകെയുള്ള 90 ല്‍ 68 സീറ്റും കരസ്ഥമാക്കിയായിരുന്നു സംസ്ഥാനത്ത് പതിനഞ്ച് വര്‍ഷമായി അധികാരത്തിലിരുന്ന ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കിയത്.

<strong>അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച; സുപ്രീംകോടതിയില്‍ ഇന്ന് നിര്‍ണ്ണായക ദിനം</strong>അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച; സുപ്രീംകോടതിയില്‍ ഇന്ന് നിര്‍ണ്ണായക ദിനം

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വിസിക്കുന്നത്. അതിനിടയിലാണ് തങ്ങളെ വെല്ലുവിളിക്കാനിറങ്ങിയ അജിത് ജോഗിയുടെ പാര്‍ട്ടിയില്‍ നിന്ന് ഒറ്റയടിക്ക് 6 നേതാക്കളെ കോണ്‍ഗ്രസ് തങ്ങളുടെ പാര്‍ട്ടിയില്‍ എത്തിച്ചിരിക്കുന്നത്.

ബിഎസ്പി സഖ്യം

ബിഎസ്പി സഖ്യം

ബിഎസ്പിയുമായി സഖ്യം രൂപികരിച്ച് മത്സരിച്ച അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. കോണ്‍ഗ്രസിനും സംസ്ഥാനത്ത് ഒന്നും ചെയ്യാനില്ലെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് അജിത് ജോഗി അഭിപ്രായപ്പെട്ടിരുന്നത്.

ഫലം വന്നപ്പോള്‍

ഫലം വന്നപ്പോള്‍

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയേയും ജനതാ കോണ്‍ഗ്രസിനേയും ഒരുപോലെ പിന്തള്ളി മൂന്നില്‍ ഒന്ന് ഭൂരിപക്ഷം നേടിയായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. സമാനമായ വിജയം സംസ്ഥാനത്തെ 11 ലോക്സഭാ സീറ്റിലും കരസ്ഥമാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെടുന്നത്.

ഗ്രൂപ്പ് പോര്

ഗ്രൂപ്പ് പോര്

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നായിരുന്നു അജിത് ജോഗി അഭിപ്രായപ്പെട്ടത്. മന്ത്രിസഭാ രൂപീകരണത്തെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ രൂക്ഷമാവുമെന്നും ജോഗി അഭിപ്രായപ്പെട്ടു.

സംഭവിച്ചത് നേരെ തിരിച്ച്

സംഭവിച്ചത് നേരെ തിരിച്ച്

ഇതോടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് തന്‍റെ പാര്‍ട്ടിയില്‍ ചേരുമെന്നും അജിത് ജോഗി പറഞ്ഞു. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. ഒറ്റ ദിവസം കൊണ്ട് മുന്‍ എംഎല്‍എ ഉള്‍പ്പടെയുള്ള 6 ജനതാ കോണ്‍ഗ്രസ് നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

ഇവര്‍

ഇവര്‍

മുന്‍ എംഎല്‍എയായ സിയാറാം കൗശിക്, ചൈത്രം സാഹു, ചന്ദ്രബാന്‍ ബര്‍മതെ, ബാല്‍മുകുന്ദ് ദേവാങ്കണ്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച സന്തോഷ് കൗശിക്, പങ്കജ് തിവാരി എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഭൂപേഷ് ബാഗലിന്‍റെ നേതൃത്വത്തില്‍

ഭൂപേഷ് ബാഗലിന്‍റെ നേതൃത്വത്തില്‍

പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സ്വീകരണം നല്‍കി. ബിജെപിയുടെ നേരിടാന്‍ കോണ്‍ഗ്രസിന്‍റെ കൈകള്‍ക്ക് കരുത്ത് പകരാന്‍ വരും ദിവസങ്ങളില്‍ കൂടുല്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് സ്വീകരണ യോഗത്തില്‍ ഭൂപേഷ് ബാഗല്‍ വ്യക്തമാക്കി.

കുടുംബാധിപത്യം

കുടുംബാധിപത്യം

ജനതാ കോണ്‍ഗ്രസില്‍ അജിത് ജോഗിയുടേയും അമിത് ജോഗിയുടേയും കുടുംബാധിപത്യമാണ് നിലനില്‍ക്കുന്നതെന്ന് പാര്‍ട്ടിവിട്ട നേതാക്കള്‍ കുറ്റപ്പെടുത്തി. ബിജെപിക്ക് ഗുണം ചെയ്യുന്ന രീതിയിലാണ് അജിത് ജോഗിയുടെ പ്രവര്‍ത്തനമെന്നും സിയാറാം കൗശിക് ഉള്‍പ്പടേയുള്ളവര്‍ ആരോപിക്കുന്നു.

2016 ല്‍

2016 ല്‍

കോണ്‍ഗ്രസ് വിട്ട് പുറത്തെത്തിയ അജിത് ജോഗി 2016 ലാണ് ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. മകന്‍ അമിത് ജോഗിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു അജിത് ജോഗി കോണ്‍ഗ്രസുമായി ഇടഞ്ഞത്.

ബിജെപിക്ക് അനുകൂലമായി

ബിജെപിക്ക് അനുകൂലമായി

ബിജെപിക്ക് അനുകൂലമായി ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സഹായം ചെയ്തെന്നാരോപിച്ചായിരുന്നു അമിത് ജോഗിയെ 2016 ജനുവരിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പിന്നീട് അജിത് ജോഗി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ നേതൃനിരയില്‍ അമിത് ജോഗിയുമെത്തി.

സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും

സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഭൂപേഷ് ബാഗല്‍ വ്യക്തമാക്കി. 2014 സംസ്ഥാനത്തെ 11 സീറ്റുകളില്‍ 10 ലും ബിജെപിയായിരുന്നു വിജയിച്ചത്. ഈ സീറ്റുകള്‍ മുഴുവന്‍ ഇത്തവണ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

English summary
Chhattisgarh: Six from Ajit Jogi’s party join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X