പശുക്കള്‍ക്കുവേണ്ടി ആംബുലന്‍സ് സര്‍വീസുമായി സംസ്ഥാന സര്‍ക്കാര്‍
പശുക്കള്‍ക്ക് സേവനം നല്‍കുന്നതിനായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
റായ്പൂര്‍: ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വാര്‍ത്തകള്‍ പലപ്പോഴായി വന്നിരുന്നു. എന്നാലിതാ ജനങ്ങളെക്കാള്‍ പ്രാധാന്യം പശുക്കള്‍ക്ക് നല്കി ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍. പശുക്കള്‍ക്ക് സേവനം നല്‍കുന്നതിനായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
അടുത്തമാസം മുതല്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു. പണ്ഡിറ്റ് രവിശങ്കര്‍ യൂണിവേഴ്സിറ്റിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നകാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. നേരത്തെ ഉത്തര്‍ പ്രദേശില്‍ ഇത്തരമൊരു സേവനം ആരംഭിച്ചിരുന്നു.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയശേഷം പശുക്കളെ സംരക്ഷിക്കാന്‍ പലവിധ പദ്ധതികളും ആവിഷ്കരിച്ചിരുന്നു. പശുസംരക്ഷണത്തിനായി ഗോ രക്ഷക് സംഘത്തെയും നിയോഗിച്ചു. എന്നാല്‍, പശു സംരക്ഷണത്തിന്റെ പേരില്‍ ആളുകള്‍ ക്രൂരമായി ആക്രമിക്കാനും കൊലപ്പെടുത്താനും തുടങ്ങിയതോടെ പ്രധാനമന്ത്രിതന്നെ ഇത്തരം സംഘങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
More From
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications