കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

  • By അക്ഷയ്‌
Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. സനുഗെല്‍ വനത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

കൊല്ലപ്പെട്ടത് രണ്ടും പുരുഷന്മാരാണ്. ഇവരില്‍ നിന്ന് രണ്ട് തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, പൈപ്പ് ബോംബുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കോഡക്‌സ് വയറും ബാഗുകളും വെടിമകരുന്ന് കലവറയും ബാറ്ററികളും ഇലക്ട്രിക്ക് വയറുകളും ഇവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തു.

Naxal

ഇന്ദ്രവതി നദി കടന്ന് ഒരു സംഘം മാവോയിസ്റ്റുകള്‍ ബസ്തനഗറിലേക്ക് പോകുന്നതായി പ്രദേശവാസികളും ഇന്റലിജന്‍സും നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മേഖലയില്‍ തിരച്ചില്‍ നടത്തിയതെന്ന് ബസ്തര്‍ എസ്പി ആര്‍ എന്‍ ദാഷ് അറിയിച്ചു. ബസ്തൂര്‍ മാവോയിസ്റ്റ് ഏരിയ കമ്മറ്റിയിലെ അംഗങ്ങളെയാണ് വധിച്ചത്. 2015 ഒകിടോബറില്‍ ബര്‍ഗൂമില്‍ പോലീസ് കോണ്‍സ്റ്റബിളിനെ വധിച്ചത് ഈ സംഘമാണ്.

English summary
Two naxals were on Saturday gunned down in a fierce gun-battle with security forces in a densely forested hill in insurgency-hit Bastar district of Chhattisgarh, police said. The encounter took place early Saturday morning in restive Sanguel forest under Burgum police station area, Bastar Superintendent of Police R N Dash told reporters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X