കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി!! തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

റായ്പൂര്‍: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ വീണ്ടും പരാജയം രുചിച്ച് ബിജെപി. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് ബിജെപിക്ക് അടിപതറിയിത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഫലം അറിഞ്ഞ 2032 വാര്‍ഡുകളില്‍ 923 ഇടത്തും കോണ്‍ഗ്രസാണ് വിജയിച്ചത്.

ഡിസംബര്‍ 21 നായിരുന്നു 151 തദ്ദേശ സ്ഥാപനങ്ങളിലെ 2831 വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇന്നലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. വിശദാംശങ്ങളിലേക്ക്

 ജാര്‍ഖണ്ഡിന് പിന്നാലെ

ജാര്‍ഖണ്ഡിന് പിന്നാലെ

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും പൗരത്വ ഭേദഗതി നിയമവും ഉള്‍പ്പെടെയുള്ള ദേശീയ വിഷയങ്ങള്‍ ആയുധമാക്കി ജാര്‍ഖണ്ഡില്‍ ഭരണ തുടര്‍ച്ച സ്വപ്നം കണ്ട ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടേണ്ടി വന്നത്. 81 അംഗ നിയമസഭയില്‍ വെറും 27 ഇടത്ത് മാത്രമായിരുന്നു ബിജെപിക്ക് ജയിക്കാനായത്. പരാജയത്തിന്‍റെ ക്ഷീണം ഒഴിയുന്നതിന് തൊട്ട് മുന്‍പാണ് ഇപ്പോള്‍ ഛത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്.

 ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

തിരഞ്ഞെടുപ്പ് നടന്ന 2032 വാര്‍ഡുകളിലെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി 814 വാര്‍ഡുകളിലാണ് വിജയിച്ചത്. അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസിന് 17 സീറ്റുകള്‍ ലഭിച്ചു. 278 ഇടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. നഗര്‍ പഞ്ചായത്തില്‍ 10 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, 38 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 103 നഗര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

 തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

ഇവിടെ ആറിടത്ത് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വാര്‍ഡുകളില്‍ നാമനിര്‍ദ്ദേശ പത്രിക പോലും ലഭിച്ചിട്ടില്ല. രണ്ട് വാര്‍ഡുകളില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കപ്പെട്ടപ്പോള്‍ ഒരു വാര്‍ഡില്‍ സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.

 വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

799 വാര്‍ഡുകളില്‍ ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.റായ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 70 വാര്‍ഡുകളില്‍ ഇതുവരെ 23 സീറ്റുകളില്‍ ബിജെപിയാണ് വിജയിച്ചത്. 22 ഇടത്ത് കോണ്‍ഗ്രസും രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രരും ജയിച്ചു.

 കോണ്‍ഗ്രസിന്‍റെ പ്രതികരണം

കോണ്‍ഗ്രസിന്‍റെ പ്രതികരണം

പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കിയ നിയമം അനുസരിച്ച് മേയര്‍മാരെയും ചെയര്‍പേഴ്‌സണ്‍മാരെയും തിരഞ്ഞെടുക്കപ്പെട്ട കോര്‍പറേറ്റര്‍മാരാണ് തിരഞ്ഞെടുക്കുക.നേരത്തേ ജനങ്ങളായിരുന്നു തെരഞ്ഞെടുത്തിരുന്നത്. അതേസമയം ഫലത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വക്താവ് രംഗത്തെത്തി.

 തള്ളി ബിജെപി

തള്ളി ബിജെപി

ഞങ്ങള്‍ പല വാര്‍ഡുകളിലും മുന്നേറുകയാണ്. കോണ്‍ഗ്രസിന് തന്നെ കൂടുതല്‍ മേയര്‍മാരേയും ചെയര്‍പേഴ്സണ്‍മാരേയും ലഭിക്കുമെന്ന് പാര്‍ട്ടി വക്താവ് നിതിന്‍ ശൈലേഷ് ത്രിവേദി പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെ തള്ളി ബിജെപി രംഗത്തെത്തി.

 ജനപ്രീതി ഇടിഞ്ഞെന്ന്

ജനപ്രീതി ഇടിഞ്ഞെന്ന്

ഛത്തീസ്ഗഡിലെ ഭൂപേഷ് ഭാഗല്‍ സര്‍ക്കാരിന്‍റെ ജനപ്രീതി ഇടിഞ്ഞെന്നാണ് ഫലം തെളിയിക്കുന്നതെന്ന് ബിജെപി നേതാവ് വിക്രം ഉസന്‍ദി പ്രതികരിച്ചു. 2018 ലാണ് ബിജെപിയെ താഴെയിറക്കി ഛത്തീസ്ഗഡില്‍ ബിജെപി അധികാരത്തില്‍ ഏറിയത്. ഛത്തീസ്ഗഡിനൊപ്പം കോണ്‍ഗ്രസ് അധികാരത്തിലേറിയ രാജസ്ഥാനിലും കഴിഞ്ഞ മാസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയിരുന്നു.

'അതുകൊണ്ടാണ് ഈ വക ക്ഷുദ്ര ജന്തുക്കളോട് നീ ആരാടാ എന്നു നമ്മൾ ചോദിക്കുന്നത്''അതുകൊണ്ടാണ് ഈ വക ക്ഷുദ്ര ജന്തുക്കളോട് നീ ആരാടാ എന്നു നമ്മൾ ചോദിക്കുന്നത്'

മുസ്ലീംകൾക്ക് പോകാൻ150 രാജ്യങ്ങളില്ലേയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി, ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രം!

ഞങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കും... കോയമ്പത്തൂരില്‍ തിയ്യതി പ്രഖ്യാപിച്ച് 3000 പേര്‍

English summary
Chhattisgarh urban body polls; Congress wins in 923 wards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X