കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധോലോകനേതാവ് ഛോട്ടാ രാജന്‍ പിടിയില്‍...ആരാണ് ഛോട്ടാ രാജന്‍?

Google Oneindia Malayalam News

ബാലി: അധോലോക നായകന്‍ ഛോട്ടാ രാജന്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ഇന്തോനേഷ്യയിലെ ബാലിയില്‍ വച്ച് ഇന്‍ര്‍പോള്‍ ആണ് രാജനെ അറസ്റ്റ് ചെയ്തത്.

ഓസ്‌ട്രേലിയന്‍ പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് പതിറ്റാണ്ടായി ഇന്റര്‍പോള്‍ തേടുന്ന കൊടും കുറ്റവാളിയാണ് ഛോട്ടാ രാജന്‍.

ഇന്ത്യയില്‍ ഛോട്ടാ രാജനെതിരെ 15 കൊലക്കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ ഓസ്‌ട്രേലിയയില്‍ ആള്‍മാറാട്ടം നടത്തി താമസിച്ചുവരികയായിരുന്നു എന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

രാജേന്ദ്ര സദാശിവ്

രാജേന്ദ്ര സദാശിവ്

രാജേന്ദ്ര സദാശിവ് നികാല്‍ജെ എന്നാണ് ഛോട്ടാ രാജന്റെ ശരിയായ പേര്. 55 വയസ്സാണ് പ്രായം.

സാദാ ക്രിമിനല്‍

സാദാ ക്രിമിനല്‍

ഒരു സാധാരണ ക്രിമിനല്‍ ആയിട്ടാണ് ഛോട്ടാ രാജന്റേയും തുടക്കം. എന്നാല്‍ മുംബൈ ദാദാഗിരിയില്‍ പിന്നീട് ഛോട്ടാ രാജന്റെ പേര് ചോരപ്പുവപ്പുകൊണ്ട് തന്നെ എഴുതിച്ചേര്‍ക്കപ്പെട്ടു.

 ബഡാ രാജന്‍

ബഡാ രാജന്‍

തീയേറ്ററുകളില്‍ ബ്ലാക്കിന് ടിക്കറ്റ് വിറ്റുനടന്നിരുന്ന രാജേന്ദ്ര എത്തപ്പെട്ടത് ബഡാ രാജ എന്ന ഗുണ്ടാ നേതാവിന്റെ അടുത്തായിരുന്നു. അവിടെ നിന്നാണ് 'ഛോട്ടാ രാജ'യുടെ ജീവിതം തുടങ്ങുന്നത്.

നേതാവ് കൊല്ലപ്പെട്ടപ്പോള്‍

നേതാവ് കൊല്ലപ്പെട്ടപ്പോള്‍

ബഡാ രാജന്‍ ഒരു ആക്രകമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് രാജേന്ദ്ര ഛോട്ടാ രാജന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് സംഘത്തിന്റെ നേതൃത്വം രാജന്‍ ഏറ്റെടുത്തു.

ദാവൂദ് ഇബ്രാഹിം

ദാവൂദ് ഇബ്രാഹിം

ബഡാ രാജന്റെ മരണ ശേഷം സ്വന്തമായി സംഘത്തെ നയിച്ച ഛോട്ടാ രാജന്‍ പിന്നീട് ദാവൂദ് ഇബ്രാഹിമിനൊപ്പം ചേര്‍ന്നു. പിന്നീടങ്ങോട്ട് മുംബൈയില്‍ ഡി കമ്പനിയുടെ അപ്രമാദിത്തമായിരുന്നു.

ദാവൂദുമായി തെറ്റി

ദാവൂദുമായി തെറ്റി

1993 ലെ മുംബൈ സ്‌ഫോടന പരമ്പരയെ ചുറ്റിപ്പറ്റിയാണ് ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും തെറ്റിയത് എന്നാണ് രിപ്പോര്‍ട്ടുകള്‍. ഡി കമ്പനിയിലെ ഒരു വിഭാഗം തന്നെ ഒറ്റുകൊടുക്കുമെന്ന ഭയമായിരുന്നു കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയ്‌ക്കൊപ്പം?

ഇന്ത്യയ്‌ക്കൊപ്പം?

ദാവൂദുമായി തെറ്റിയ ഛോട്ടാ രാജന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഡി കമ്പനിയുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ദാവൂദിന്റെ ഏറ്റവും വലിയ ശത്രുവും ആണ്.

വധശ്രമം

വധശ്രമം

തെറ്റിപ്പിരിഞ്ഞ ഛോട്ടാ രാജനെ വധിയ്ക്കാന്‍ ദൂവാദ് പല തവണ കരുക്കള്‍ നീക്കി. രാജന്റെ അടുപ്പക്കാര്‍ ചിലര്‍ കൊല്ലപ്പെട്ടു. പക്ഷേ രാജന്‍ മാത്രം അവിശ്വസനീയമാം വിധം രക്ഷപ്പെട്ടു.

ബാങ്കോക്കില്‍

ബാങ്കോക്കില്‍

2000-ാം ആണ്ടിലാണ് ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ വച്ച് ഛോട്ടാ രാജനെ കൊല്ലാന്‍ ശ്രമിച്ചത്. അന്ന് രാജന്റെ വലംകൈ രോഹിത് വര്‍മയും ഭാര്യയും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാജന്‍ രക്ഷപ്പെട്ടു.

പക വീട്ടി

പക വീട്ടി

തന്റെ ആളുകളെ കൊന്നതിന് രാജന്‍ പകരം വീട്ടി. തന്നെക്കുറിച്ച് വിവരം നല്‍കിയ ദാദൂവിന്റെ ആളുകളെ നിര്‍ദാക്ഷിണ്യം വെടിവച്ചുകൊന്നു. പിന്നീട്, ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയ ശരദ് ഷെട്ടിയെ അവരുടെ താവളത്തില്‍ വച്ച് തന്നെ കൊന്നു.

English summary
The Intepol have arrested Chota Rajan. The fugitive whose original name is Rajendra Sadashiv Nikalje was on the run for almost two decades and based on information from the Australian police, the Indonesian authorities detained Rajan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X