കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ വെച്ച് ഛോട്ട രാജനെ വധിക്കാന്‍ ഗൂഡാലോചന; നാല് പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: ഛോട്ടാ രാജനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് നാല് പേരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. റോജന്‍ റോബിന്‍സണ്‍, ജുനൈദ്, യൂനസ്, മനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തീഹാര്‍ ജയിലില്‍ കിടക്കുന്ന ഛോട്ടാ രാജനെ ജയിലില്‍ വച്ച വധിക്കാനാണ് ഇവര്‍ ഗൂഡാലോചന നടത്തിയത്.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയായ ഛോട്ടാ ഷക്കീലിന്റെ നിര്‍ദേശ പ്രകാരമാണ് വാടകകൊലയാളികള്‍ കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. വാടകകൊലയാളികള്‍ ഛോട്ടാ ഷക്കീലുമായി ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Chhota Rajan

ആയുധങ്ങള്‍ കൈമാറുന്നത് അടക്കമുള്ള കാര്യങ്ങള്‍ സംഭാഷണത്തിലുണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അറസ്റ്റ് ചെയ്തവരെ നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസെ തീഹാര്‍ ജയിലിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഛോട്ടാ രാജനെ വധിക്കാനുള്ള ശ്രമം നടക്കുന്നതായി സന്ദേശം ലഭിച്ചിരുന്നു.

ഛോട്ടാ രാജന്‍ കൊല്ലപ്പെട്ടേക്കുമെന്നും അതുകൊണ്ട് സുരക്ഷ ശക്തമാക്കികൊള്ളൂ എന്നുമാണ് സുരക്ഷ ഉദ്യോഗസ്ഥന് ലഭിച്ച സന്ദേശം. ജയിലിലെ ഫോണിലേക്കും ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ വന്നിരുന്നു. അതീവ സുരക്ഷാ സന്നാഹങ്ങളുള്ള തീഹാര്‍ ജയിലിലും വധ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഛോട്ടാ രാജന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

English summary
Delhi Police have arrested four persons who were allegedly conspiring to kill jailed underworld don Chhota Rajan in Delhi on the orders of rival and fugitive don Dawood Ibrahim’s confidant Chhota Shakeel, said sources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X