ഛോട്ടാ രാജനെ ചൊവ്വാഴ്ച ഇന്ത്യയിലെത്തിച്ചേക്കും
ജക്കാര്‍ത്ത: ബാലിയില്‍ പോലീസ് പിടിയിലായ കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ രാജനെ ചൊവ്വാഴ്ച ഇന്ത്യയിലെത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഛോട്ടാ രാജനെ ചോദ്യം ചെയ്യാനും ഇന്ത്യയില്‍ എത്തിക്കാനുമായി ബാലിയിലെത്തിയ ഇന്ത്യന്‍ സംഘമാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. സിബിഐ, ദില്ലി, മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് ബാലിയിലുള്ളത്.
ഛോട്ടാരാജനെ സംഘം ഒരു തവണ ചോദ്യം ചെയ്തു. ഇന്തോനേഷ്യന്‍ സര്‍ക്കാരുമായുള്ള നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രം ആരംഭിച്ചിട്ടുണ്ട്. 20ല്‍ അധികം കൊലപാതക കേസുകളും 75ല്‍ പരം മറ്റു കേസുകളും ഛോട്ടാ രാജന്റെ പേരിലുണ്ട്. മുംബൈ സ്ഫോടനത്തില്‍ ഉള്‍പ്പെടെ ഛോട്ടാരാജന് സജീവ പങ്കാളിത്തമുണ്ടായിരുന്നതായാണ് പോലീസ് കരുതുന്നത്.

ദാവൂദ് ഇഹ്രാഹിമിന്റെ വലംകൈ ആയിരുന്ന ഛോട്ടാ രാജന് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സംഘവുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഇതനുശേഷം പലവട്ടം ദാവൂദിന്റെ കൊലപാതകശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഛോട്ടാ രാജന് രക്ഷപ്പെടുകയായിരുന്നു. രാജനെ ഇന്ത്യയില്‍ എത്തിച്ചാല്‍ കൊലപ്പെടുത്തുമെന്ന് ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കീല്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ മുംബൈ പൊലീസ് ആസ്ഥാനത്തു കനത്ത സുരക്ഷാ സന്നാഹം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ജയിലില്‍ ടെലി കോണ്‍ഫറന്‍സ് പ്രകാരം രാജനെ വിചാരണ ചെയ്യാനാണ് ഇന്ത്യന്‍ സംഘത്തിന്റെ തീരുമാനം. അടിക്കടി കോടതിയില്‍ കൊണ്ടുപോകുന്നതിനും തിരിച്ചുവരുന്നതിനും സുരക്ഷയൊരുക്കുക ബുദ്ധിമുട്ടായതിനാലാണിത്.
-
ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അവസരം, കോഴിക്കോട്ടും മഞ്ചേരിയിലും ഒഴിവുകള്‍; വേഗം അപേക്ഷിച്ചോ -
സ്പൈസസ് ബോർഡിൽ നിരവധി ഒഴിവുകൾ; 21000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
ഇറാന് വഴിയൊരുക്കി, ഇന്ത്യക്ക് ആശ്വാസം: 40,000 മെട്രിക് ടണ്‍ പാചകവാതകവുമായി കപ്പല്‍ ഇന്ത്യയിലേക്ക് -
സാധാരണക്കാർക്ക് എട്ടിന്റെ പണി; മൊബൈൽ ബില്ല് ഇനി കുതിച്ചുയരും -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും












Click it and Unblock the Notifications