കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛോട്ടാ രാജനെ ചൊവ്വാഴ്ച ഇന്ത്യയിലെത്തിച്ചേക്കും

  • By Anwar Sadath
Google Oneindia Malayalam News

ജക്കാര്‍ത്ത: ബാലിയില്‍ പോലീസ് പിടിയിലായ കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ രാജനെ ചൊവ്വാഴ്ച ഇന്ത്യയിലെത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഛോട്ടാ രാജനെ ചോദ്യം ചെയ്യാനും ഇന്ത്യയില്‍ എത്തിക്കാനുമായി ബാലിയിലെത്തിയ ഇന്ത്യന്‍ സംഘമാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. സിബിഐ, ദില്ലി, മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് ബാലിയിലുള്ളത്.

ഛോട്ടാരാജനെ സംഘം ഒരു തവണ ചോദ്യം ചെയ്തു. ഇന്തോനേഷ്യന്‍ സര്‍ക്കാരുമായുള്ള നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രം ആരംഭിച്ചിട്ടുണ്ട്. 20ല്‍ അധികം കൊലപാതക കേസുകളും 75ല്‍ പരം മറ്റു കേസുകളും ഛോട്ടാ രാജന്റെ പേരിലുണ്ട്. മുംബൈ സ്‌ഫോടനത്തില്‍ ഉള്‍പ്പെടെ ഛോട്ടാരാജന് സജീവ പങ്കാളിത്തമുണ്ടായിരുന്നതായാണ് പോലീസ് കരുതുന്നത്.

chhota-rajan

ദാവൂദ് ഇഹ്രാഹിമിന്റെ വലംകൈ ആയിരുന്ന ഛോട്ടാ രാജന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സംഘവുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഇതനുശേഷം പലവട്ടം ദാവൂദിന്റെ കൊലപാതകശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഛോട്ടാ രാജന്‍ രക്ഷപ്പെടുകയായിരുന്നു. രാജനെ ഇന്ത്യയില്‍ എത്തിച്ചാല്‍ കൊലപ്പെടുത്തുമെന്ന് ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കീല്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ മുംബൈ പൊലീസ് ആസ്ഥാനത്തു കനത്ത സുരക്ഷാ സന്നാഹം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ജയിലില്‍ ടെലി കോണ്‍ഫറന്‍സ് പ്രകാരം രാജനെ വിചാരണ ചെയ്യാനാണ് ഇന്ത്യന്‍ സംഘത്തിന്റെ തീരുമാനം. അടിക്കടി കോടതിയില്‍ കൊണ്ടുപോകുന്നതിനും തിരിച്ചുവരുന്നതിനും സുരക്ഷയൊരുക്കുക ബുദ്ധിമുട്ടായതിനാലാണിത്.

English summary
Chhota Rajan will be brought to India on Tuesday night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X