സോനു നിഗമിന് ഛോട്ടാ ഷക്കീലിന്റെ ഭീഷണി
മുംബൈ: ബോളിവുഡിന്റെ പ്രിയ ഗായകനും നടനുമായ സോനു നിഗമിന് അധോലോക നായകന് ഛോട്ടാ ഷക്കീലിന്റെ ഭീഷണി. ഷക്കീലില്‍ നിന്നും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു എന്ന് പരാതിപ്പെട്ട് താരം തന്നെയാണ് പോലീസില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.
ദാവൂദ് ഇബ്രാഹം സംഘത്തിലെ പ്രധാനിയായ ഛോട്ടാ ഷക്കീല്‍ തനിക്ക് നിരവധി തവണ ഭീഷണി സന്ദേശങ്ങള്‍ അയച്ചു എന്നും ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചു എന്നുമാണ് സോനു നിഗം പരാതിപ്പെടുന്നത്. പ്രശസ്ത ഈവന്റ് മാനേജ്മെന്റ് കമ്പനിയുമായി സോനുവിനുള്ള കരാര്‍ റദ്ദ് ചെയ്യണം എന്നാവശ്യെപ്പെട്ടായിരുന്നത്രെ ഭീഷണി.

തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സോനുവിന്റെ ഇമേജ് നശിപ്പിക്കും എന്നാണ് അധോലോക സംഘത്തിന്റെ ഭീഷണി. മുംബൈ സ്വദേശിനിയുമായി സോനു നിഗമിനുള്ള ബന്ധം പരസ്യപ്പെടുത്തുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുന്നു. സോനു നിഗം പരിപാടിയുമായി പുറത്താണ് എന്നും താരത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നും മുംബൈ പോലീസ് പറഞ്ഞു.
സോനു നിഗമിനെ വെച്ച് ഒരു അന്താരാഷ്ട്ര പരിപാടിയുമായി ടൂര്‍ സംഘടിപ്പിക്കാനാണ് അധോലോക നേതാവിന്റെ പരിപാടി എന്നറിയുന്നു. ഇതുമായി സഹകരിക്കാന്‍ വേണ്ടിയാണത്രെ മറ്റു കരാറുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇവര്‍ താരത്തോട് ആവശ്യപ്പെട്ടത്. ദുബായ് സ്വദേശിയായ അല്‍ത്താഫുമായി കരാറില്‍ തുടരണമെന്നും സോനു നിഗമിനോട് ഛോട്ടാ ഷക്കീല്‍ ആവശ്യപ്പെടുന്നു.
ബോളിവുഡ് താരങ്ങളുടെ വിദേശ ടൂറുകളും സ്റ്റേജ് ഷോകളും നിയന്ത്രിക്കുന്നത് പലപ്പോഴും അധോലോകവും കള്ളപ്പണവുമാണ് എന്നാണ് പോലീസ് നല്കുന്ന സൂചന. ഇത്തരം പരിപാടികളില്‍ അധോലോക നായകരുടെ സാന്നിധ്യവും സാധാരണയാണ്. എന്തായാലും ആവശ്യമെങ്കില്‍ സോനു നിഗമിന് സംരക്ഷണം ഏര്‍പ്പെടുത്താനാണ് പോലീസ് തിരുമാനം.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications