കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡി കമ്പനിയിൽ പെട്ടിത്തെറി; ദാവൂദും ഛോട്ടാ ഷക്കീലും വഴി പിരിഞ്ഞു, വെട്ടിലായത് പാകിസ്താൻ

  • By Ankitha
Google Oneindia Malayalam News

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും കൂട്ടാളി ഛോട്ടാ ഷക്കീലും വേർ പിരിഞ്ഞതായി റിപ്പോർട്ട്. സംഘത്തിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ്ഛോട്ടാ ഷക്കീൽ വിട്ടു പോയതെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഛോട്ടാ ഷക്കീൽ ദാവൂദിന്റെ കാറാച്ചിൽ നിന്നുളള താവളം വിട്ടതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതേസമയം ദവൂദ് ഛോട്ടാ ഷക്കീൽ‌ പിണക്കം മാറ്റാൻ പാക് ഉന്നതർ ഇടപെടുന്നുണ്ടെന്നും റിപ്പേർട്ടുകൾ പുറത്തു വരുന്നുണ്ട്. അതെസമയം ദാവൂദ് ഛോട്ടാ ഷക്കീൽ പിണക്കും പാകിസ്താന് അത്ര ഗുണകരമായിരിക്കില്ല. ഇതിനെ തുടർന്നാണ് പ്രശ്നത്തിൽ പാക് ഉദ്യോഗസ്ഥർ ഇടപെടുന്നത്.

പ്രശ്നത്തിനു കാരണം സഹോദരൻ

പ്രശ്നത്തിനു കാരണം സഹോദരൻ

1980കളില്‍ രാജ്യം വിട്ട ദാവൂദും ഷക്കീലും ആദ്യമെത്തിയ ദുബൈയിലാണ് എത്തിയത്. പിന്നീട് പാകിസ്താനിലെ കറാച്ചിയിലാണ് താമസിച്ചു കെണ്ടാണ് സ്വന്തം ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്തത്. ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദാവൂദിന്റെ അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ഛോട്ടാ ഷക്കീലാണ്. എന്നാൽ ഛോട്ടാ ഷക്കീലിനെ മറി കടന്ന് സംഘത്തിന്റെ തലപ്പെത്തെത്താൻ ദവൂദിന്റെ സഹോദരൻ ഛോട്ടാ ഷക്കീൽ ശ്രമിച്ചിരുന്നു. ഇതു ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ തീർത്തിയിരുന്നു.

 പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു

പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു

സഹോദരൻ അനീസും ഛോട്ടാ ഷക്കീലും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ദാവൂദ് ശ്രമിച്ചിരുന്നു. ഇതിന്റെ ബാഗമായി സഹോദരൻ അനീസിനെ വിലക്കുകയും ചെയ്തിരുന്നു. എന്നാൽ ദവൂദിന്റെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ സഹോദരൻ അനീസ് തയ്യാറായിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം അനീസും ഛോട്ടാ ഷക്കീലും തമ്മിൽ വാക്വാദം നടന്നിരുന്നു. ഇതേ തുടർന്നാണ് ഛോട്ടാ ഷക്കീൽ സംഘം വിട്ടത്.

ഷക്കിലിന്റെ പടിയിറക്കം ബിസിനസിനെ ബാധിക്കും

ഷക്കിലിന്റെ പടിയിറക്കം ബിസിനസിനെ ബാധിക്കും

ഛോട്ടാ ഷക്കീലിന്റെ വിട്ടു പോക്ക് ഡി കമ്പനിയുടെ ബിസിനസിനെ ഒട്ടാകെ ബാധിക്കും. നേരത്തെ അബുസലീം, ഛോട്ടാ രാജൻ, ഫഹീം മാക്മാക് എന്നിവർ ദവൂദുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തമായി സംഘം രൂപീകരിച്ചിരുന്നു. എന്നാൽ ദാവൂദിനൊപ്പം നിന്ന ഛോട്ടാ ഷക്കീൽ 2000 ൽ ബാങ്ക് കോക്കിൽവെച്ച് ഛോട്ടാ രാജനെ ആക്രമിച്ചിരുന്നു.

പുതിയ സംഘം രൂപീകരിക്കും

പുതിയ സംഘം രൂപീകരിക്കും

ഛോട്ടാ ഷക്കീലിനോടൊപ്പം കുറച്ചു അനുയായികളും ഡി കമ്പനി വിട്ടിരുന്നു. ഇവർക്കൊപ്പം ഒരു പൂർവേഷ്യൻ രാജ്യത്ത് ഷക്കീൽ യോഗം ചേർന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട് . എന്നാൽ യോഗ തീരുമാനം വ്യക്തമല്ല.

പാകിസ്താന് വൻ തിരിച്ചടി

പാകിസ്താന് വൻ തിരിച്ചടി

ദാവൂദ് - ഛോട്ടാ ഷക്കീൽ പിണക്കം പാകിസ്താനെ സംബന്ധിച്ചടത്തോളം വൻ തിരിച്ചടിയാണ്. ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിവരുന്ന ദാവൂദിന്റെ സംഘത്തിലുണ്ടായ വിള്ളല്‍, ഇന്ത്യാവിരുദ്ധ നീക്കങ്ങളെ ബാധിക്കുമെന്നാണ് ഐഎസ്‌ഐ നേതൃത്വത്തിന്റെ ആശങ്ക. ഈ പശ്ചാത്തലത്തിലാണ് പ്രശ്ന പരിഹാരത്തിനായി ഐഎസ്‌ഐ ശ്രമിക്കുന്നത്.

English summary
Has fugitive gangster Dawood Ibrahim+ 's long-time aide Chhota Shakeel+ parted ways with him? If sources in India's intelligence agencies are to be believed, he has. He has also moved away from the Clifton area of Karachi, where both had been based ever since they fled Mumbai in the 1980s, and is currently holed up at an unknown location, sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X