കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പ്രഖ്യാപിച്ച മിനിമം വരുമാനം പദ്ധതി ലളിതമെന്ന് ചിദംബരം; നടപ്പാക്കുന്നത് ഇങ്ങനെ...

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ പ്രഖ്യാപിച്ച മിനിമം വരുമാനം പദ്ധതി ലളിതമെന്ന് ചിദംബരം | Oneindia Malayalam

ദില്ലി: രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാനം പദ്ധതി നടപ്പാക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ശേഷിയുണ്ടെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി. ഘട്ടങ്ങളായിട്ടാകും പദ്ധതി നടപ്പാക്കുക. ഓരോ ഘട്ടവും നടപ്പാക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ചിദംബരം പറഞ്ഞു.

Dlq

രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പോലെ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്ന് എല്ലാ സാമ്പത്തിക വിദഗ്ധരും സമ്മതിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും കേന്ദ്രസര്‍ക്കാരിന്റെ ചെലവും പരിശോധിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

ദരിദ്രര്‍ക്കുള്ള ഐസിഡിഎസ് പോലുള്ള പദ്ധതികള്‍ ഉപേക്ഷിക്കില്ല. നിലവിലുള്ള ഒരു പദ്ധതിയും ഉപേക്ഷിക്കാതെയാണ് പുതിയ പദ്ധതി നടപ്പാക്കുക. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. പ്രത്യേക സാമ്പത്തിക-സാമൂഹിക ലക്ഷ്യത്തോടെയുള്ള സബ്‌സിഡികള്‍ ഒഴിവാക്കുകയുമില്ലെന്നും ചിദംബരം പറഞ്ഞു.

ഓരോ മാസവും 12000 രൂപ; രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല, വിശദീകരണവുമായി രാഹുല്‍ഓരോ മാസവും 12000 രൂപ; രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല, വിശദീകരണവുമായി രാഹുല്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഓരോ പൗരന്‍മാര്‍ക്കും 15 ലക്ഷം നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ആരും കണക്ക് ചോദിച്ചിരുന്നില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ അതും സംഭവിച്ചില്ല. ഇക്കാര്യത്തിലും ആരെങ്കിലും കണക്കുകള്‍ ചോദിച്ചിരുന്നോ എന്നും ചിദംബരം ചോദിച്ചു.

മോദിക്ക് വാരണാസിയില്‍ കുരുക്ക്; എതിരെ മല്‍സരിക്കാന്‍ 111 പേര്‍, നഗ്ന പ്രചാരണം!! അന്തംവിട്ട് ബിജെപിമോദിക്ക് വാരണാസിയില്‍ കുരുക്ക്; എതിരെ മല്‍സരിക്കാന്‍ 111 പേര്‍, നഗ്ന പ്രചാരണം!! അന്തംവിട്ട് ബിജെപി

പ്രതിവര്‍ഷം 72000 രൂപവരെയാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് പദ്ധതി വഴി നല്‍കുക. മാസത്തില്‍ ചുരുങ്ങിയത് 6000 രൂപ നല്‍കും. ഓരോ മാസവും ദരിദ്ര കുടുംബങ്ങള്‍ക്ക് 12000 രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് പദ്ധതി. പ്രതിവര്‍ഷം 72000 രൂപയാണ് അഞ്ച് കോടി കുടുംബങ്ങള്‍ക്ക് നല്‍കുക. ഇതോടൊപ്പം ആനുപാതികമായി നികുതി വരുമാനം വര്‍ധിക്കും. ജിഡിപി ഉയരും. ചില നികുതികള്‍ ഒഴിവാക്കപ്പെടും. ചില നികുതികള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നും ചിദംബരം വിശദീകരിച്ചു.

English summary
Existing schemes for the poor like ICDS will not be scrapped, Says P Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X