കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്തിറങ്ങി, പിന്നാലെ കേന്ദ്രത്തിന് അടിയോടടി, ധനമന്ത്രിക്കും പരിഹാസം, ട്രെന്‍ഡിംഗായി ചിദംബരം!!

Google Oneindia Malayalam News

ദില്ലി: ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ച് ചിദംബരം. സാമ്പത്തിക പ്രതിസന്ധി മുതല്‍ ഉള്ളിയുടെ വിലക്കയറ്റം വരെയുള്ള വിഷയങ്ങളാണ് ചിദംബരം ഉന്നയിച്ചത്. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ സ്വീകാര്യത നേടിയിരിക്കുകയാണ്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ താന്‍ ഒരുപാട് സവാളയും വെളുത്തുള്ളിയും കഴിക്കുന്ന കുടുംബത്തില്‍ നിന്നല്ല വരുന്നതെന്ന പ്രസ്താവനയെ രൂക്ഷമായി പരിഹസിച്ചിരിക്കുകയാണ് ചിദംബരം.

1

ധനമന്ത്രി പറയുന്നു അവര്‍ ഉള്ളി അധികം കഴിക്കാറില്ലെന്ന്, എനിക്ക് ചോദിക്കാനുള്ളത് അവരുടെ കുടുംബത്തില്‍ ഉള്ളിക്ക് പകരം വെണ്ണപഴമാണോ കഴിയുന്നതെന്നും ചിദംബരം ചോദിച്ചു. അതേസമയം സര്‍ക്കാര്‍ ഇപ്പോള്‍ ഉള്ളി കയറ്റുമതി ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണ്. മൊത്തവില ഉയരുകയാണ്. ഉപഭോക്തൃ വില സൂചികയും കുത്തനെ മുകളിലോട്ടാണ്. കിലോ 100 രൂപയ്ക്കാണ് ഉള്ളി ഇപ്പോള്‍ വിറ്റഴിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ കുറഞ്ഞ ആവശ്യമാണ് ഉള്ളിക്കുള്ളത്. കാരണം അവര്‍ക്ക് അത്രയും വലിയ വിലയ്ക്ക് വാങ്ങാനുള്ള ശേഷിയില്ലെന്നും ചിദംബരം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മോദി സര്‍ക്കാരിന് അറിയില്ല. കാരണം അവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് അറിയില്ല. പ്രധാനമന്ത്രി പതിവില്ലാത്ത വിധം മൗനനാണ്. അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രതികരിക്കുന്നില്ല. പകരം അദ്ദേഹം മന്ത്രിമാരെ ഇതിനായി നിയോഗിച്ചിരിക്കുകയാണ്. അവര്‍ക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല. അര്‍ത്ഥമില്ലാത്ത കാര്യങ്ങളാണ് അവര്‍ സംസാരിക്കുന്നത്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയെ കൈകാര്യം ചെയ്യാനറിയാത്തവരാണെന്ന് സാമ്പത്തിക വിദഗധര്‍ തന്നെ പറഞ്ഞെന്നും ചിദംബരം ആരോപിച്ചു.

ബിജെപി സര്‍ക്കാര്‍ എല്ലാം തകര്‍ക്കുകയാണ്. സാമ്പത്തിക മേഖലയെ അവര്‍ ഇനിയും തകര്‍ച്ചയിലേക്ക് നയിക്കുമെന്നും മുന്‍ ധനമന്ത്രി പറഞ്ഞു. 2016ന് ശേഷം എന്‍ഡിഎ ലക്ഷണകണക്കിന് പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടു. ആഗോള പ്രതിസന്ധി കയറ്റുമതിയെ ബാധിക്കുന്നുണ്ട്. പക്ഷേ ബാക്കിയുള്ള പ്രതിസന്ധികളൊക്കെ ഇവിടെ നിന്നുണ്ടായതാണ്. ജിഡിപി അപ്രസക്തമെന്ന ബിജെപിയുടെ വാദങ്ങളൊക്കെ ബുദ്ധിശൂന്യതയാണ്. ഇതാണ് ബിജെപിയുടെ പദ്ധതിയെങ്കില്‍ ദൈവം നമ്മളെ രക്ഷിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

 സിക്കിം ജനതയുടെ താല്‍പര്യങ്ങള്‍ക്കെതിര്... അപകടം പിടിച്ചത്, എന്‍ആര്‍സിയെ തള്ളി ബൂട്ടിയ!! സിക്കിം ജനതയുടെ താല്‍പര്യങ്ങള്‍ക്കെതിര്... അപകടം പിടിച്ചത്, എന്‍ആര്‍സിയെ തള്ളി ബൂട്ടിയ!!

English summary
chidambaram attack on govt trending in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X