കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു ഭൂരിപക്ഷമായിരുന്നെങ്കില്‍ അവരതില്‍ കൈവെക്കില്ല, വെടിപൊട്ടിച്ച് ചിദംബരം, മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക റദാക്കിയ നടപടിയില്‍ വിവാദ പ്രസ്താവനയുമായി ചി ചിദംബരം. മുസ്ലീം ഭൂരിപക്ഷ പ്രദേശമായത് കൊണ്ടാണ് ബിജെപി ഈ നിയമം റദ്ദാക്കിയതെന്ന് ചിദംബര പറയുന്നു. യാതൊരു ഉത്തരവാദിത്തമില്ലാത്തതും, അതേസമയം പ്രകോപനപരവുമായ നീക്കമാണിത്. മുസ്ലീം ഭൂരിപക്ഷം പ്രദേശമായത് കൊണ്ടും കൂടിയാണ് ഇത്തരമൊരു തീരുമാനം ബിജെപി സര്‍ക്കാര്‍ എടുത്തത്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായിരുന്നെങ്കില്‍ ഇത്തരമൊരു തീരുമാനം സര്‍ക്കാരില്‍ നിന്നുണ്ടാവില്ലെന്നും ചിദംബരം ആരോപിച്ചു.

1

മുസ്ലീങ്ങള്‍ കശ്മീരില്‍ ഭൂരിപക്ഷമുണ്ടെന്നും, അത് ഇല്ലാതാക്കണമെന്ന ഉദേശ്യത്തോടും കൂടിയാണ് ബിജെപി കശ്മീരില്‍ ഇടപെട്ടതെന്നും ചിദംബരം പറയുന്നു. അതേസമയം ചിദംബരം ഉത്തരവാദിത്തമില്ലാതെയും പ്രകോപനപരമായും പെരുമാറുന്നുവെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം ബിജെപി നേതാക്കളായ മുക്താര്‍ അബ്ബാസ് നഖ്‌വി, ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചെയ്ത ഒരു പിഴവാണ് എന്‍ഡിഎ സര്‍ക്കാര്‍ തിരുത്തിയതെന്ന് നഖ്‌വി പറഞ്ഞു. ചിദംബരം പറഞ്ഞ കാര്യങ്ങള്‍, കശ്മീരില്‍ വര്‍ഗീയ നിറം നല്‍കാനുള്ള ശ്രമം. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ കോണ്‍ഗ്രസ് റഅതിലും രാഷ്ട്രീയം കാണുകയാണെന്നും, വര്‍ഗീയ വേര്‍തിരിവ് നടത്തുകയാണെന്നും നഖ്‌വി പറയുന്നു. ശിവരാജ് സിംഗ് ചൗഹാനും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഇടുങ്ങിയ ചിന്താഗതി ഉള്ളവരായത് കൊണ്ട്, ഇത് ഹിന്ദു മുസ്ലീം വിഷയമായി കാണുകയാണെന്ന് ചൗഹാന്‍ പറഞ്ഞു. നേരത്തെ നെഹ്‌റു രാജ്യത്തെ വഞ്ചിച്ചത് കൊണ്ടാണ് ഇത്തരമൊരു പ്രശ്‌നം ഉണ്ടായതെന്നായിരുന്നു ചൗഹാന്റെ പരാമര്‍ശം. ജമ്മു കശ്മീരിലെ ജനങ്ങളുടെ താല്‍പര്യവും വികസനവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് രവി ശങ്കര്‍ പ്രസാദും പറഞ്ഞു. കശ്മീരിലെ സംഘര്‍ഷത്തില്‍ 42000 പേരാണ് കൊല്ലപ്പെട്ടത്. ഇതെല്ലാം കോണ്‍ഗ്രസ് ഭരണത്തിലാണ്. കൂടുതല്‍ മുസ്ലീങ്ങളാണെന്നും പ്രസാദ് പറഞ്ഞു.

1

സോണിയയെ കളത്തിലിറക്കിയത് സീനിയര്‍ ക്യാമ്പ്.... 75 ദിവസത്തെ ആ നീക്കം പൊളിച്ചത് ഇങ്ങനെസോണിയയെ കളത്തിലിറക്കിയത് സീനിയര്‍ ക്യാമ്പ്.... 75 ദിവസത്തെ ആ നീക്കം പൊളിച്ചത് ഇങ്ങനെ

English summary
chidambaram attacks bjp govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X