ചിദംബരത്തിന് പിന്നാലെ അന്വേഷണ സംഘം; ഡ്രൈവര്‍ കസ്റ്റഡിയില്‍, ആ കോടികള്‍ എവിടെ നിന്ന് കിട്ടി?
ദില്ലി: അഴിമതി കേസില്‍ അറസ്റ്റിന് കളമൊരുങ്ങിയ സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഒളിവില്‍ പോയി. സുപ്രീംകോടതിയെ സമീപിച്ച് അറസ്റ്റ് ഒഴിവാക്കാന്‍ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം ശ്രമിക്കുന്നുണ്ട്. അതേസമയം തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും സിബിഐയും ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമം ഊര്‍ജിതമാക്കുകയും ചെയ്തു.
ചിദംബത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. അവസാന സിഗ്നല്‍ കാണിക്കുന്നത് ലോധി റോഡിലാണ്. അദ്ദേഹത്തിന്റെ ഡ്രൈവറെ ഇഡി സംഘം കസ്റ്റഡിയിലെടുത്തു. ചിദംബരം എവിടെയെന്ന് അറിയില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ചിദംബരം കോടികള്‍ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വിദേശത്തും ഇന്ത്യയിലും കോടികളുടെ സ്വത്ത് അദ്ദേഹത്തിനുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

ചിദംബരത്തെ കസ്റ്റഡിയില്‍ വേണം
ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന നിര്‍ബന്ധത്തിലാണ് എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ് (ഇഡി). ചിദംബരത്തിനും മകന് കാര്‍ത്തി ചിംദബരത്തിനും വിദേശത്ത് കോടികളുടെ സ്വത്തുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. സ്പെയിനിലും ബ്രിട്ടനിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഇവര്‍ സ്വത്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്നും ഇഡി പറയുന്നു.

അഴിമതിയിലൂടെ ലഭിച്ച പണം
കാര്‍ത്തി ചിദംബരത്തിന് സ്പെയിനില്‍ ടെന്നിസ് ക്ലബ്ബുണ്ട്. ബ്രിട്ടനില്‍ കോട്ടേജും. ഇതുകൂടാതെ ഇന്ത്യയിലും വിദേശത്തും അനവധി ആസ്തികള്‍ വേറെയുമുണ്ട്. ഇവയെല്ലാം സ്വന്തമാക്കിയത് അഴിമതിയിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇക്കാര്യത്തില്‍ വ്യക്ത വരുത്താന്‍ ചിദംബരത്തെ ചോദ്യം ചെയ്യണമെന്നും അവര്‍ പറയുന്നു.

ആസ്തികള്‍ കണ്ടുകെട്ടി
ഐഎന്‍എക്സ് മീഡിയ കമ്പനി വഴി സമ്പാദിച്ച കൈക്കൂലി പണം ഉപയോഗിച്ചാണ് കാര്‍ത്തി ചിദംബരം ആസ്തികള്‍ വര്‍ധിപ്പിച്ചതെന്ന് ഇഡി പറയുന്നു. 2018 ഒക്ടോബറില്‍ ഈ ആസ്തികള്‍ കണ്ടുകെട്ടാന്‍ ഇഡി നോട്ടീസ് ഇറക്കിയിരുന്നു. ഈ നോട്ടീസിലാണ് ചിദംബരത്തിനും മകനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

ജോര് ബാഗ് ബംഗ്ലാവും കണ്ടുകെട്ടി
ഐഎന്‍എസ്ക് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസ്, 2ജി സ്പെക്ട്രം വിവാദത്തിലെ എയര്‍സെല്‍ മാക്സിസ് കേസ് എന്നിവയിലെല്ലാം കാര്‍ത്തി ചിദംബരത്തിനൊപ്പം ചിദംബരവും പ്രതിയാണ്. ഈ കേസുകള്‍ ഇഡിയും സിബിഐയും അന്വേഷിച്ചുവരികയാണ്. ചിദംബരം ദില്ലിയില്‍ താമസിക്കുന്ന ജോര് ബാഗ് ബംഗ്ലാവ് ഉള്‍പ്പെടെ കണ്ടുകെട്ടാന്‍ നിര്‍ദേശമുണ്ട്.

കോടികളുടെ ആസ്തികള്‍ ഇതാണ്
ജോര്‍ബാഗ് ബംഗ്ലാവിന് 16 കോടി വിലമതിപ്പുണ്ട്. സ്പെയിനിലെ ബാഴ്സലോണയിലുള്ള ടെന്നിസ് ക്ലബ്ബിന് 15 കോടിയാണ് വില. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചെന്നൈയിലെ നുങ്കംബാക്കം ബ്രാഞ്ചില്‍ കാര്‍ത്തിയുടെ അക്കൗണ്ടില്‍ 9.23 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഡിസിബി ബാങ്കില്‍ 90 ലക്ഷം സ്ഥിരനിക്ഷേപമുണ്ട്. ഇതും മരവിപ്പിച്ചിരിക്കുകയാണ്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications