കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന് പിന്നാലെ അന്വേഷണ സംഘം; ഡ്രൈവര്‍ കസ്റ്റഡിയില്‍, ആ കോടികള്‍ എവിടെ നിന്ന് കിട്ടി?

Google Oneindia Malayalam News

ദില്ലി: അഴിമതി കേസില്‍ അറസ്റ്റിന് കളമൊരുങ്ങിയ സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഒളിവില്‍ പോയി. സുപ്രീംകോടതിയെ സമീപിച്ച് അറസ്റ്റ് ഒഴിവാക്കാന്‍ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം ശ്രമിക്കുന്നുണ്ട്. അതേസമയം തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും സിബിഐയും ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമം ഊര്‍ജിതമാക്കുകയും ചെയ്തു.

ചിദംബത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. അവസാന സിഗ്നല്‍ കാണിക്കുന്നത് ലോധി റോഡിലാണ്. അദ്ദേഹത്തിന്റെ ഡ്രൈവറെ ഇഡി സംഘം കസ്റ്റഡിയിലെടുത്തു. ചിദംബരം എവിടെയെന്ന് അറിയില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ചിദംബരം കോടികള്‍ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വിദേശത്തും ഇന്ത്യയിലും കോടികളുടെ സ്വത്ത് അദ്ദേഹത്തിനുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

ചിദംബരത്തെ കസ്റ്റഡിയില്‍ വേണം

ചിദംബരത്തെ കസ്റ്റഡിയില്‍ വേണം

ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന നിര്‍ബന്ധത്തിലാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് (ഇഡി). ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിംദബരത്തിനും വിദേശത്ത് കോടികളുടെ സ്വത്തുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. സ്‌പെയിനിലും ബ്രിട്ടനിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഇവര്‍ സ്വത്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്നും ഇഡി പറയുന്നു.

അഴിമതിയിലൂടെ ലഭിച്ച പണം

അഴിമതിയിലൂടെ ലഭിച്ച പണം

കാര്‍ത്തി ചിദംബരത്തിന് സ്‌പെയിനില്‍ ടെന്നിസ് ക്ലബ്ബുണ്ട്. ബ്രിട്ടനില്‍ കോട്ടേജും. ഇതുകൂടാതെ ഇന്ത്യയിലും വിദേശത്തും അനവധി ആസ്തികള്‍ വേറെയുമുണ്ട്. ഇവയെല്ലാം സ്വന്തമാക്കിയത് അഴിമതിയിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇക്കാര്യത്തില്‍ വ്യക്ത വരുത്താന്‍ ചിദംബരത്തെ ചോദ്യം ചെയ്യണമെന്നും അവര്‍ പറയുന്നു.

ആസ്തികള്‍ കണ്ടുകെട്ടി

ആസ്തികള്‍ കണ്ടുകെട്ടി

ഐഎന്‍എക്‌സ് മീഡിയ കമ്പനി വഴി സമ്പാദിച്ച കൈക്കൂലി പണം ഉപയോഗിച്ചാണ് കാര്‍ത്തി ചിദംബരം ആസ്തികള്‍ വര്‍ധിപ്പിച്ചതെന്ന് ഇഡി പറയുന്നു. 2018 ഒക്ടോബറില്‍ ഈ ആസ്തികള്‍ കണ്ടുകെട്ടാന്‍ ഇഡി നോട്ടീസ് ഇറക്കിയിരുന്നു. ഈ നോട്ടീസിലാണ് ചിദംബരത്തിനും മകനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

ജോര്‍ ബാഗ് ബംഗ്ലാവും കണ്ടുകെട്ടി

ജോര്‍ ബാഗ് ബംഗ്ലാവും കണ്ടുകെട്ടി

ഐഎന്‍എസ്‌ക് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസ്, 2ജി സ്‌പെക്ട്രം വിവാദത്തിലെ എയര്‍സെല്‍ മാക്‌സിസ് കേസ് എന്നിവയിലെല്ലാം കാര്‍ത്തി ചിദംബരത്തിനൊപ്പം ചിദംബരവും പ്രതിയാണ്. ഈ കേസുകള്‍ ഇഡിയും സിബിഐയും അന്വേഷിച്ചുവരികയാണ്. ചിദംബരം ദില്ലിയില്‍ താമസിക്കുന്ന ജോര്‍ ബാഗ് ബംഗ്ലാവ് ഉള്‍പ്പെടെ കണ്ടുകെട്ടാന്‍ നിര്‍ദേശമുണ്ട്.

കോടികളുടെ ആസ്തികള്‍ ഇതാണ്

കോടികളുടെ ആസ്തികള്‍ ഇതാണ്

ജോര്‍ബാഗ് ബംഗ്ലാവിന് 16 കോടി വിലമതിപ്പുണ്ട്. സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ടെന്നിസ് ക്ലബ്ബിന് 15 കോടിയാണ് വില. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചെന്നൈയിലെ നുങ്കംബാക്കം ബ്രാഞ്ചില്‍ കാര്‍ത്തിയുടെ അക്കൗണ്ടില്‍ 9.23 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഡിസിബി ബാങ്കില്‍ 90 ലക്ഷം സ്ഥിരനിക്ഷേപമുണ്ട്. ഇതും മരവിപ്പിച്ചിരിക്കുകയാണ്.

ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐ

English summary
Chidambaram bought Crore Assets, ED Says, Driver in Custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X