ചിദംബരം എനിക്കും മോദിക്കും അമിത് ഷായ്ക്കുമെതിരെ കള്ളക്കേസ് ചുമത്തി, ഗഡ്കരി പറയുന്നത് ഇങ്ങനെ
റാഞ്ചി: ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ജാമ്യം കിട്ടിയതിനെതിരെ തുറന്നടിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ചിദംബരത്തിനെതിരെ തെളിവുകളുണ്ടെന്നും ഗഡ്കരി പറഞ്ഞു. അതേസമയം ചിദംബരം എനിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയ മന്ത്രിയാണ്. യുപിഎ സര്‍ക്കാരില്‍ അദ്ദേഹം ആഭ്യന്തര മന്ത്രിയായപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചെയ്തതെന്നും ഗഡ്കരി പറഞ്ഞു.

ചിദംബരത്തിനെതിരായ കേസുകള്‍ ഇത്തരത്തില്‍ വ്യാജമല്ല. എല്ലാ കാര്യങ്ങള്‍ക്കും തെളിവുണ്ട്. അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് കോടിയലക്ഷ്യമാണ്. കോടതി തന്നെ അക്കാര്യം തീരുമാനിക്കട്ടെയെന്നും ഗഡ്കരി പറഞ്ഞു. ഒരിക്കലും പ്രതികാര രാഷ്ട്രീയം കളിക്കാന്‍ ബിജെപി താല്പര്യം കാണിച്ചിട്ടില്ല. എന്നാല്‍ ചിദംബരം അങ്ങനെയായിരുന്നില്ല. കോണ്‍ഗ്രസ് ഭരണത്തില്‍ എതിര് ചേരിയിലുള്ള എല്ലാ നേതാക്കളോടും അദ്ദേഹത്തിന്റെ സമീപനം പ്രതികാര രാഷ്ട്രീയമായിരുന്നുവെന്നും ഗഡ്കരി വ്യക്തമാക്കി.
അദ്ദേഹം അന്ന് ഞങ്ങളെയെല്ലാം കുടുക്കാന്‍ നോക്കി. കോണ്‍ഗ്രസ് ഭരണത്തില്‍ പ്രധാനമന്ത്രിയെയും അമിത് ഷായെയും അദ്ദേഹം കുടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നീട് ഞങ്ങളെല്ലാം നിരപരാധികളാണെന്ന് തെളിഞ്ഞെന്നും ഗഡ്കരി പറഞ്ഞു. ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ചിദംബരം നാളെ പാര്‍ലമെന്റിലെത്തുമെന്ന് മകന് കാര്‍ത്തി ചിദംബരം മറുപടി നല്‍കിയിട്ടുണ്ട്. കോടതിയില്‍ നിന്ന് പോകവേ പതിവ് പോലെ മാധ്യമങ്ങളോട് സംസാരിക്കാന്‍ ചിദംബരം തയ്യാറായിട്ടില്ല. കോടതി അക്കാര്യത്തിലും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഗഡ്കരിയുടെ വെളിപ്പെടുത്തലുകള്‍ അടുത്ത ദിവസം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ സാധ്യതയുണ്ട്. ചിദംബരം തന്നെ ഇക്കാര്യം ഉന്നയിക്കും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications