കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'106'ന് ഒടുവില്‍ ചിദംബരത്തിന് 'സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു','വലിയ കാത്തിരിപ്പിന്‍റെ'ചിത്രങ്ങള്‍

Google Oneindia Malayalam News

ദില്ലി: 106 ദിവസത്തെ ജയില്‍ വാസത്തിനൊടുവിലാണ് ഐഎന്‍എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തിന് ഇന്നലെ ജാമ്യം ലഭിച്ചത്. രാത്രി എട്ട് മണിയോടെയായിരുന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ചിദംബരത്തെ സ്വീകരിക്കാന്‍ തിഹാര്‍ ജയിലിന് പുറത്ത് നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തരായിരുന്നു തടിച്ച് കൂടിയത്.

മകന്‍ കാര്‍ത്തി ചിദംബരവും ജയിലിന് പുറത്ത് അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിരുന്നു. സത്യത്തിന്‍റെ വിജയം എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലേക്കായിരുന്നു ചിദംബരം ആദ്യം പോയത്. 'വലിയ കാത്തിരിപ്പിന്‍റെ' ആവേശം നിറഞ്ഞ ചിത്രങ്ങള്‍ കാണാം

 നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി

രാവിലെ 11 മണിയ്ക്കായിരുന്നു സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി എട്ട് മണിയോടെ മാത്രമായിരുന്നു ചിദംബരത്തിന് പുറത്തിറങ്ങാനായത്. സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിക്കാനായി എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണം.

 കാര്‍ത്തി ചിദംബരവും

കാര്‍ത്തി ചിദംബരവും

തടിച്ച് കൂടിയ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്ക് നടുവിലേക്കായിരുന്നു ചിദംബരം ഇറങ്ങിയത്. പ്രിയ നേതാവിന് ജയ് വിളിച്ച് പ്രവര്‍ത്തകര്‍ ചുറ്റും കൂടി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മകന്‍ കാര്‍ത്തി ചിദംബരവും അദ്ദേഹത്തെ സ്വീകരിക്കാനെത്തി.

 വലിയ കാത്തിരിപ്പ്

വലിയ കാത്തിരിപ്പ്

ഒടുവില്‍ ജനക്കൂട്ടത്തിനിടയിലൂടെ കാറിലേക്ക്, വലിയ കാത്തിരിപ്പിന് അവസാനമായിരിക്കുന്നുവെന്നായിരുന്നു കാര്‍ത്തി ചിദംബരത്തിന്‍റെ പ്രതികരണം. കോടതി ജാമ്യം അനുവദിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും കാര്‍ത്തി പ്രതികരിച്ചു.

 നളിനി ചിദംബരം

നളിനി ചിദംബരം

കേസുകള്‍ സംബന്ധിച്ച് പ്രസ്താവന നടത്താനോ അഭിമുഖങ്ങള്‍ നല്‍കാനോ പാടില്ലെന്ന കര്‍ശന ഉപാധികളോടെയാണ് കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ഉപാധികള്‍ പാലിച്ച് വസതിയിലേക്ക്. ഇന്ന് അദ്ദേഹം രാജ്യസഭയില്‍ എത്തുമെന്നാണ് ഭാര്യ നളിനി ചിദംബരം അറിയിച്ചിരിക്കുന്നത്.

 അതിയായ സന്തോഷം

അതിയായ സന്തോഷം

അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടാൽ രാജ്യസഭാ നടപടികളിൽ പങ്കെടുത്ത് തുടങ്ങും, ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അഭിഭാഷകകൂടിയായ നളിനി ചിദംബരം പ്രതികരിച്ചിരുന്നു.

 സാമ്പത്തിക പ്രതിസന്ധിക്കെതിരെ

സാമ്പത്തിക പ്രതിസന്ധിക്കെതിരെ

ഇന്ന് രാജ്യസഭയില്‍ എത്തുന്ന ചിദംബം രാജ്യത്തെ സാമ്പത്തിക മേഖലയിലെ തകര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കും. ടാക്‌സേഷൻ നിയമ ഭേഭഗതി ബില്ല് ചർച്ചയിലും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ചർച്ചയിൽ പങ്കെടുക്കും.

 ജാമ്യം നിഷേധിച്ചു

ജാമ്യം നിഷേധിച്ചു

ജയിലില്‍ കഴിയവേയവും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു തന്‍റെ ട്വിറ്ററീലൂടെ ചിദംബരം നടത്തിയത്.കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ചിദംബരം അറസ്റ്റിലാകുന്നത്. പല തവണ ചിദംബരം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളികളയുകയായിരുന്നു. ചികിത്സാ ആവശ്യത്തിനായി ഇടക്കാല ജാമ്യം തേടിയിരുന്നെങ്കിലും കോടതി നിഷേധിച്ചു.

 സ്വര്‍ണ ചിറകുകള്‍

സ്വര്‍ണ ചിറകുകള്‍

ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍റെ വാദങ്ങളെ നിരന്തരം ട്വീറ്റുകളിലൂടെ ചിദംബരം പരിഹസിച്ചു.'എനിക്ക് സ്വര്‍ണ ചിറകുകള്‍ മുളയ്ക്കും, ഞാന്‍ ചന്ദ്രനിലേക്ക് പറക്കുമെന്ന ചിലരുടെ കണ്ടെത്തല്‍ ത്രില്ലടിപ്പിക്കുന്നുണ്ട്, ഒരു സേഫ് ലാന്‍റിങ് ആണ് ഞാന്‍ പ്രതീക്ഷിക്കുന്നത്', ഐഎന്‍എക്സ് മീഡിയാ കേസില്‍ ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ പരിഹസിച്ച് കൊണ്ട് നേരത്തേ ചിദംബരം ട്വീറ്റ് ചെയ്തിരുന്നു.

 അടിസ്ഥാന ചട്ടം

അടിസ്ഥാന ചട്ടം

ഗുരുതരമായ സ്വഭാവമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളാണെങ്കില്‍ പോലും ജാമ്യത്തിന്‍റെ അടിസ്ഥാന ചട്ടം അതു നല്‍കുക തന്നെയാണെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷനായ ബെഞ്ച് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

10 ബിജെപി എംഎല്‍എമാര്‍ മറുകണ്ടം ചാടും,ഖാര്‍ഗെയെ മുഖ്യമന്ത്രിക്കും? ഒരുങ്ങുന്നത് അട്ടിമറി10 ബിജെപി എംഎല്‍എമാര്‍ മറുകണ്ടം ചാടും,ഖാര്‍ഗെയെ മുഖ്യമന്ത്രിക്കും? ഒരുങ്ങുന്നത് അട്ടിമറി

പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്പ്; 3 മരണം, ഇന്ത്യന്‍ വ്യോമസേന മേധാവിയും താവളത്തില്‍പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്പ്; 3 മരണം, ഇന്ത്യന്‍ വ്യോമസേന മേധാവിയും താവളത്തില്‍

ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം: 3 പേര്‍ പിടിയില്‍ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം: 3 പേര്‍ പിടിയില്‍

English summary
Chidambaram gets bail, Congress workers receives him photos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X