കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റേറിനായത് കൊണ്ട് കേസ് വഴിമാറില്ല.... ചിംദബരം അഴിമതിയുടെ സംഘത്തലവനെന്ന് കോടതി

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ചിദംബരം ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങള്‍ ചിദംബരത്തിന് തിരിച്ചടിയാവുമെന്നാണ് സൂചന. ചിദംബരം അഴിമതി നടത്തിയെന്ന് തെളിവുകളുണ്ടെന്ന് കോടതി ജാമ്യാപേക്ഷ തള്ളി കൊണ്ട് പറഞ്ഞിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍ ധനമന്ത്രി കഷ്ടപ്പെടേണ്ടി വരുമെന്നാണ് സൂചന.

1

മൂന്ന് ദിവസത്തേക്ക് തനിക്കെതിരെയുള്ള നടപടിക്ക് സ്റ്റേ നല്‍കണമെന്നായിരുന്നു ചിദംബരം ആവശ്യപ്പെട്ടത്. അതേസമയം ചിദംബരം പാര്‍ലമെന്റേറിയനാണെന്നതും, നിയമ പരിജ്ഞാനമുണ്ടെന്നതും ഈ കേസിനെ ബാധിക്കില്ലെന്ന് ജസ്റ്റിസ് സുനില്‍ ഗൗര്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ ചിദംബരം ഈ അഴിമതിയുടെ സംഘത്തലവനാണെന്നതിന് തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ അദ്ദേഹം ഇതുവരെ അന്വേഷണത്തോടെ സഹകരിച്ചിട്ടില്ലെന്നും, കോടതി പറഞ്ഞു. എന്തുകൊണ്ടാണ് അന്വേഷണത്തോട് സഹകരിക്കാത്തതെന്നും കോടതി ചോദിച്ചു.

കേസിന്റെ വലിപ്പവും, കോടതിക്ക് മുന്നിലുള്ള തെളിവുകളും പരിശോധിക്കുമ്പോള്‍ ജാമ്യാപേക്ഷ തള്ളാനുള്ള സാഹചര്യമാണ് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കര്‍ശനമായി നേരിടാന്‍ ഏജന്‍സികള്‍ക്ക് സാധിക്കണം. അന്വേഷണ ഏജന്‍സികളുടെ കൈകള്‍ ഇത്തരം കേസുകളില്‍ ബന്ധിപ്പിക്കപ്പെടാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ഒരുപോലെ ചിദംബരത്തിന്റെ ജാമ്യത്തെ കോടതിയില്‍ എതിര്‍ത്തിരുന്നു.

ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ മീഡിയ ഗ്രൂപ്പിന് അനധികൃതമായി 305 കോടി രൂപയുടെ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിന് അനുമതി നല്‍കിയെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ഈ പണം സ്വീകരിച്ച കമ്പനികള്‍ നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്നത് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയാണ്. ഐഎന്‍എക്‌സ് മീഡിയക്ക് അനുമതി നല്‍കാനായി ചിദംബരത്തിന്റെ മകന്‍ ഇടപെട്ടു എന്ന് ഏജന്‍സികള്‍ പറയുന്നു. ഇത് കേസില്‍ നിര്‍ണായകമായി മാറിയിരിക്കുകയാണ്.

ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐ

English summary
chidambaram kingpin of the entire scam says delhi hc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X