കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയില്‍ പ്രത്യേക അപേക്ഷയുമായി ചിദംബരം; തിഹാര്‍ ജയിലില്‍ അയക്കരുത്... വീട്ടുതടങ്കല്‍ തന്നോളൂ

Google Oneindia Malayalam News

ദില്ലി: അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചിദംബരം സുപ്രീംകോടതിയില്‍ ഇന്ന് ഉന്നയിച്ചത് വ്യത്യസ്തമായ ആവശ്യങ്ങള്‍. അറസ്റ്റിലായ ശേഷം ചിദംബരം തുടര്‍ച്ചയായ 13 ദിവസമായി സിബിഐ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി കഴിയുന്ന വേളയില്‍ ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യുമെന്നാണ് കരുതിയത്.

അങ്ങനെ സംഭവിച്ചാല്‍ ദില്ലിയിലെ തിഹാര്‍ ജയിലിലേക്ക് പോകേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു സുപ്രീംകോടതിയിലെ ചിദംബരത്തിന്റെ പ്രധാന നീക്കം. തന്നെ തിഹാര്‍ ജയിലില്‍ അയക്കരുതെന്ന് ചിദംബരം ആവശ്യപ്പെട്ടു. കോടതി അനുഭാവ പൂര്‍വം പരിഗണിക്കുകയും ചെയ്തു. സിബിഐ കസ്റ്റഡി ഇനിയും തുടരും. വിശദാംശങ്ങള്‍ ഇങ്ങനെ....

ചിദംബരം ശ്രമിച്ചത് ഇതിന്...

ചിദംബരം ശ്രമിച്ചത് ഇതിന്...

സിബിഐ കസ്റ്റഡി നീട്ടുന്നതിനേക്കാള്‍ ചിദംബരം ഇന്ന് സുപ്രീംകോടതിയില്‍ ശ്രദ്ധിച്ചത് തിഹാര്‍ ജയിലിലേക്ക് അയക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ്. സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യുകയാണ് പതിവ്. അങ്ങനെ ചെയ്താല്‍ തിഹാര്‍ ജയിലിലേക്ക് ചിദംബരം പോകേണ്ടി വരും.

 വീട്ടുതടങ്കലില്‍ വച്ചാലും

വീട്ടുതടങ്കലില്‍ വച്ചാലും

ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. 74കാരനായ ചിദംബരത്തെ സംരക്ഷിക്കണമെന്നും സിബല്‍ ആവശ്യമുന്നയിച്ചു. വീട്ടുതടങ്കലില്‍ വച്ചാലും തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്നായിരുന്നു സിബലിന്റെ വാദം.

 കോടതി അനുഭാവപൂര്‍വം പരിഗണിച്ചു

കോടതി അനുഭാവപൂര്‍വം പരിഗണിച്ചു

ഇക്കാര്യം പരിഗണിച്ച സുപ്രീംകോടതി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി നല്‍കി. ചിദംബത്തെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ സിബിഐ വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടതുമില്ല. എങ്കിലും സിബലിന്റെ അപേക്ഷയുടെ പശ്ചാത്തലത്തിലാണ് സിബിഐ കസ്റ്റഡി കോടതി നീട്ടിയത്.

ജയിലിനേക്കാള്‍ നല്ലത് സിബിഐ കസ്റ്റഡി

ജയിലിനേക്കാള്‍ നല്ലത് സിബിഐ കസ്റ്റഡി

സിബിഐ കസ്റ്റഡിയിലാകുമ്പോള്‍ അത്ര മോശമല്ലാത്ത സാഹചര്യത്തില്‍ താമസിക്കാം. ദില്ലിയിലെ സിബിഐ ആസ്ഥാനത്തെ ഗസ്റ്റ് ഹൗസ് നിലയിലാണ് ചിദംബരത്തെ താമസിപ്പിക്കുക. ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലിലേക്ക് പോകുന്നതിനേക്കാള്‍ ചിദംബരത്തിന് നല്ലത് സിബിഐ കസ്റ്റഡി തന്നെയാണ്.

അടുത്ത വ്യാഴാഴ്ച വരെ

അടുത്ത വ്യാഴാഴ്ച വരെ

അടുത്ത വ്യാഴാഴ്ച വരെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി നല്‍കിയ സുപ്രീംകോടതി ജാമ്യത്തിന് വേണ്ടി വിചാരണ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. വിചാരണ കോടതി ജാമ്യം നിഷേധിച്ചാല്‍ ചിദംബരത്തെ തിഹാര്‍ ജയിലിലടയ്ക്കും. ഇത്തരം വ്യക്തികളെ അപമാനിക്കരുതെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

വീട്ടുതടങ്കല്‍ സാധ്യമല്ല

വീട്ടുതടങ്കല്‍ സാധ്യമല്ല

വീട്ടുതടങ്കല്‍ സാധ്യമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രീയ തടവുകാര്‍ക്കാണ് വീട്ടുതടങ്കല്‍ അനുവദിക്കുക എന്നും കോടതി വിശദീകരിച്ചു. എന്തുകൊണ്ട് ഇത്തരം ആവശ്യങ്ങള്‍ വിചാരണ കോടതിയില്‍ ചിദംബരം ഉന്നയിക്കുന്നില്ല എന്നും ആര്‍ ഭാനുമതി, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ചിദംബരത്തിന് പ്രത്യേക സംരക്ഷണം അനുവദിക്കരുതെന്ന് സിബിഐ ആവശ്യപ്പെട്ടു.

സിബിഐ കോടതി തീരുമാനം നിര്‍ണായകം

സിബിഐ കോടതി തീരുമാനം നിര്‍ണായകം

ഇനി ചിദംബരത്തിന് ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. അപേക്ഷ കോടതി തള്ളിയാലും വ്യാഴാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ തുടരാന്‍ സാധിക്കും. എന്നാല്‍ വ്യാഴാഴ്ച കഴിഞ്ഞാല്‍ ജയിലിലടയ്ക്കുന്നത് ഒഴിവാക്കാന്‍ വീണ്ടും കോടതിയില്‍ അപേക്ഷയുമായി ചിദംബരം എത്തേണ്ടി വരുമെന്നതാണ് അവസ്ഥ.

തുഷാറിനെതിരെ യുഎഇയില്‍ വീണ്ടും കേസ്; കുരുക്ക് മുറുക്കി നാസില്‍ അബ്ദുല്ല, അജ്മാനിലും ദുബായിലും

വാഹന വിപണി തകര്‍ന്നടിയുന്നു!! അടച്ചുപൂട്ടാന്‍ കേന്ദ്രം; സ്‌കൂട്ടേഴ്‌സ് ഇന്ത്യയ്ക്കും താഴ് വീഴും

English summary
Chidambaram makes unusual requests in SC, Extends His CBI Custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X