കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം രാജ്യംവിടുമെന്ന്... സുപ്രീംകോടതി തള്ളി, ജാമ്യം തേടി ചിദംബരം വീണ്ടും ഹൈക്കോടതിയില്‍

Google Oneindia Malayalam News

ദില്ലി: സിബിഐ കേസില്‍ ജാമ്യം ലഭിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം മറ്റൊരു കേസില്‍ ജാമ്യം ലഭിക്കാന്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. കര്‍ണടാകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ നീക്കം.

P

ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരത്തിന് കഴിഞ്ഞദിവസം സുപ്രീംകോടതി ജാമ്യം നല്‍കിയത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ റിമാന്റിലായതിനാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രേമ ചിദംബരം തിഹാര്‍ ജയിലില്‍ നിന്ന് മോചിതനാകൂ. ദില്ലി ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഡികെ ശിവകുമാറിന് ജാമ്യം; തിഹാര്‍ ജയിലില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങും, കര്‍ശന ഉപാധികള്‍ഡികെ ശിവകുമാറിന് ജാമ്യം; തിഹാര്‍ ജയിലില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങും, കര്‍ശന ഉപാധികള്‍

ചിദംബരത്തിന് ജാമ്യം നല്‍കുന്നതിനെ സിബിഐ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. സിബിഐ വാദം തള്ളിയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. ചിദംബരത്തിന് ജാമ്യം നല്‍കിയാല്‍ അദ്ദേഹം സാക്ഷികളെ സ്വാധീനിച്ചേക്കാം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്ത് രാജ്യംവിട്ട വിജയ് മല്യ, നീരവ് മോദി എന്നിവരെ പോലെ ചിദംബരവും മുങ്ങിയേക്കാം എന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങള്‍. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളുകയായിരുന്നു.

നവാസ് ഷെരീഫിന് വിഷം കൊടുത്തെന്ന് ആരോപണം; സര്‍ദാരിയും ആശുപത്രിയില്‍, ആരോഗ്യനില ഗുരുതരംനവാസ് ഷെരീഫിന് വിഷം കൊടുത്തെന്ന് ആരോപണം; സര്‍ദാരിയും ആശുപത്രിയില്‍, ആരോഗ്യനില ഗുരുതരം

അതേസമയം, ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ദില്ലി ഹൈക്കോടതിയില്‍ ചിദംബരം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഒട്ടേറെ അസുഖങ്ങള്‍ അലട്ടുന്നുണ്ട്. രണ്ടുമാസത്തിനിടെ അഞ്ചുകിലോ കുറഞ്ഞു. ഡെങ്കിപ്പനി ബാധിച്ചുവെന്നും ചിദംബരം ബോധിപ്പിച്ചു. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസിലാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ തന്നെയാണ് കള്ളപ്പണം വെളുപ്പിച്ചുവെന്ന വകുപ്പ് പ്രകാരം ഇഡി അറസ്റ്റ് ചെയ്തത്.

English summary
Chidambaram moves bail plea in high court after SC order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X